ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് നല്കിയിരുന്ന ഉയര്‍ന്ന പലിശയില്‍ കുറവു വരുത്തി കേരള ബാങ്ക്. ജൂലൈ ഒന്നുമുതല്‍ ബാധകമായ രീതിയിലാണ് നിരക്ക് കുറച്ചത്. റിസര്‍വ് ബാങ്കിന്റെ ഷെഡ്യൂള്‍ പ്രകാരമാണ് കേരള ബാങ്കും ദീര്‍ഘകാല പലിശ നിരക്കില്‍ കുറവു വരുത്തിയത്. മെച്ചപ്പെട്ട പലിശയ്ക്കായി കേരള ബാങ്കിനെ ആശ്രയിച്ചിരുന്നവര്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം. കേരള ബാങ്കില്‍ നിക്ഷേപം നടത്തിയിരുന്ന സഹകരണ ബാങ്കുകള്‍ക്കും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപത്തിന്റെ ഏറിയപങ്കും കേരള ബാങ്കിലായിരുന്നു സൂക്ഷിച്ചിരുന്നത്. 37,000Read More →

ഇന്ത്യയിലെ പ്രമുഖ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് (CSL) 70 ടൺ ശേഷിയുള്ള രണ്ട് ബൊള്ളാർഡ് പുൾ ടഗ്ഗുകൾക്കുള്ള ഓർഡർ പോൾസ്റ്റാർ മാരിടൈം ലിമിറ്റഡിൽ നിന്നും ലഭിച്ചു. CSL ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (ഉഡുപ്പി-CSL) നേരത്തെ തന്നെ കരാറുള്ള മൂന്ന് 70 ടൺ ബൊള്ളാർഡ് പുൾ ടഗ്ഗുകൾക്ക് പുറമെയാണിത്. ഹാർബർ ടഗ്ഗുകൾ, കോസ്റ്റൽ ടോവിംഗ് അടക്കമുള്ള തുറമുഖ, സമുദ്ര സേവന വിപണിയിലെ പ്രധാനRead More →

ഒരു രാജ്യത്തെ വിമാനവും ഇവിടേക്ക് അടുക്കില്ല; ഈ മൂന്ന് സ്ഥലങ്ങളില്‍ വഴിമാറി പറക്കും

മനുഷ്യന്‍ ഇന്നേവരെ കണ്ടെത്തിയ യാത്രാ മാര്‍ഗങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് വിമാനം. കിലോമീറ്ററുകള്‍ താണ്ടി മറ്റൊരു ഭൂഖണ്ഡത്തിലേക്ക് പറക്കാന്‍ പോലും വെറും മണിക്കൂറുകള്‍ മാത്രം മതി വിമാനങ്ങള്‍ക്ക്. ലോകത്തിലെ തന്നെ ഏറ്റവും കുറവ് അപകടമരണങ്ങള്‍ സംഭവിക്കുന്ന ഒന്ന് കൂടിയാണ് വിമാനയാത്രകള്‍. എന്നാല്‍ വിമാനങ്ങള്‍ പറക്കാന്‍ ധൈര്യപ്പെടാത്ത ചില സ്ഥലങ്ങളുണ്ട് ലോകത്ത്. പ്രധാനമായും മൂന്ന് സ്ഥലങ്ങളാണ് ഇത്തരത്തിലുള്ളത്. എത്ര മികച്ച പൈലറ്റ് ആണെങ്കിലും ഇവിടങ്ങളിലൂടെ പറക്കാന്‍ ധൈര്യപ്പെടില്ല ഹിമാലയന്‍ പര്‍വതനിരകള്‍ സ്ഥിതി ചെയ്യുന്നRead More →

ന്യൂഡൽഹി: ചരക്ക് സേവനനികുതി (ജി.എസ്.ടി) വരുമാനം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ജി.എസ്.ടി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കായ 22.08 ലക്ഷം കോടി രൂപയിലെത്തി. 2021 സാമ്പത്തിക വർഷം ഇത് 11.37 ലക്ഷം കോടി രൂപയായിരുന്നുവെന്ന് തിങ്കളാഴ്ച സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻ സാമ്പത്തിക വർഷത്തേക്കാൾ 9.4 ശതമാനം വളർച്ചയാണ് കഴിഞ്ഞവർഷം നികുതി പിരിവിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ശരാശരി പ്രതിമാസ പിരിവ്Read More →

ന്യൂയോർക്ക്: ഇന്ത്യയും യുഎസും ഉടന്‍ ഒരു വ്യാപാര കരാറിന് അന്തിമരൂപം നല്‍കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇന്തോ-പസഫിക് മേഖലയിലെ ‘തന്ത്രപ്രധാന സഖ്യകക്ഷി’ എന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വളരെ വലുതാണെന്നും യുഎസ് വ്യക്തമാക്കി. ‘ഏഷ്യാ പസഫിക്കില്‍ ഇന്ത്യ വളരെ തന്ത്രപ്രധാനമായ ഒരു സഖ്യകക്ഷിയായി തുടരുന്നു, പ്രസിഡന്റിന് പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അത് അദ്ദേഹം തുടരും,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെRead More →