4000 കോടി രൂപയുടെ ആര്‍ഇഐടി ഐപിഒയ്ക്ക് ബാഗ്മനെ

Spread the News

ബെംഗളൂരു: നഗരത്തിലെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബാഗ്മാനെ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഫീസ് പാര്‍ക്കുകളുടെ ആര്‍ഇഐടി ഐപിഒയ്ക്കായി ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനായി കമ്പനി നിക്ഷേപ ബാങ്കുകളുമായി സംസാരിക്കുന്നതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

30 ദശലക്ഷം ചതുരശ്ര അടി പ്രവര്‍ത്തനക്ഷമമായ ഓഫീസ് സ്ഥലമുള്ള ബാഗ്മാനെ, പ്രാരംഭ പബ്ലിക് ഓഫറിലൂടെ ഏകദേശം 4,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്.

ഈ വര്‍ഷം ആദ്യം ഡിആര്‍എച്ച്പി ഫയല്‍ ചെയ്ത എംബസി, മൈന്‍ഡ്സ്പേസ്, ബ്രൂക്ക്ഫീല്‍ഡ്, ബ്ലാക്ക്സ്റ്റോണ്‍ പിന്തുണയുള്ള സത്വ ഗ്രൂപ്പിന്റെ നോളജ് റിയാലിറ്റി ട്രസ്റ്റ് എന്നിവയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഈവര്‍ഷമെത്തുന്ന അഞ്ചാമത്തെ ഓഫീസ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റാണ് ബാഗ്മാനെ.

ഈ വര്‍ഷം ലിസ്റ്റുചെയ്ത മൂന്ന് ഓഫീസ് ആര്‍ഇഐടികള്‍ ശക്തമായ വരുമാനം നല്‍കി. മൈന്‍ഡ്സ്പേസ് ബിസിനസ് പാര്‍ക്ക്സ് ഓഹരികള്‍ 16.2 ശതമാനവും ബ്രൂക്ക്ഫീല്‍ഡ് ഇന്ത്യ ട്രസ്റ്റ് 12.9 ശതമാനവും എംബസി ഓഫീസ് പാര്‍ക്ക്സ് 8.7 ശതമാനവുമാണഅ നേട്ടമുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *