മികച്ച നേട്ടവുമായി പാരാസ് ഡിഫന്‍സ് ഓഹരി, ബുള്ളിഷ് ഔട്ട്‌ലുക്കുമായി അനലിസ്റ്റുകള്‍

Spread the News

മുംബൈ: പാരാസ് ഡിഫന്‍സിന്റെ ഓഹരികള്‍ ചൊവ്വാഴ്ച 4.72 ശതമാനം ഉയര്‍ന്ന് 811.50 രൂപയിലെത്തി. ഇതോടെ 2025 വര്‍ഷത്തിലെ ഓഹരിയുടെ നേട്ടം 60.90 ശതമാനമായി.

എന്‍എസ്ഇയും ബിഎസ്ഇയും ഓഹരിയെ അഡീഷണല്‍ സര്‍വേയ്‌ലന്‍സ് മെഷര്‍ (എഎസ്എം) ഫ്രെയിംവര്‍ക്കില്‍ പെടുത്തിയിരിക്കുന്നു. വിലയിലെ ചാഞ്ചാട്ടം കാരണം നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണിത്.

അതേസമയം 800-790 രൂപ സപ്പോര്‍ട്ട് ലെവലില്‍ ഓഹരി ദീര്‍ഘകാലത്തേയ്ക്ക് ഹോള്‍ഡ് ചെയ്യാമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു. റെലിഗെയര്‍ ബ്രോക്കിംഗ് റീട്ടെയ്ല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് രവി സിംഗിന്റെ അഭിപ്രായത്തില്‍ ഓഹരി സാങ്കേതികമായി ശക്തമായ നിലയിലാണ്.

850 രൂപവരെ വില ഉയരാനുള്ള സാധ്യതയാണ് അദ്ദേഹം കണക്കാക്കുന്നത്. 800 രൂപയിലായിരിക്കും സപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *