മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് ഇന്ത്യന്‍ ഐടി ഭീമന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 12,760 കോടി രൂപയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണിത്. വരുമാനം അതേസമയം മുന്‍പാദത്തെ അപേക്ഷിച്ച് 1.6 ശതമാനം ഇടിവ് നേരിട്ടു. 63437 കോടി രൂപയാണ് കമ്പനി ഒന്നാംപാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത വരുമാനം. ഇത് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. അറ്റാദായം അതേസമയം പ്രതീക്ഷയെ മറികടക്കുന്നതായി. ഓഹരിയൊന്നിന്Read More →

മുംബൈ: മികച്ച ആംഫി ഡാറ്റയുടെ പിന്‍ബലത്തില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഓഹരികള്‍ വ്യാഴാഴ്ച നേട്ടമുണ്ടാക്കി. യുടിഐ എഎംസി ഓഹരി 3.73 ശതമാനം ഉയര്‍ന്ന് 1394.40 ലെവലിലും ആദിത്യ ബിര്‍ള സണ്‍ ലൈഫ് 4.05 ശതമാനം ഉയര്‍ന്ന് 850.30 ലെവലിലും നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി 1.76 ശതമാനം ഉയര്‍ന്ന് 815.10 ലെവലിലും എച്ച്ഡിഎഫ്‌സി എഎംസി 1.29 ശതമാനം ഉയര്‍ന്ന് 5207.50 രൂപയിലുമാണ് ക്ലോസ് ചെയ്തത്. മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള പണമൊഴുക്ക്Read More →

മുംബൈ: 2025 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായി ജിന്‍ഡാല്‍ സോ ഓഹരിയൊന്നിന് രണ്ട് രൂപ വിതരണം ചെയ്യും. കമ്പനിയുടെ 40ാം വാര്‍ഷിക ജനറല്‍ മീറ്റിംഗ് ഇതിനുള്ള അനുമതി നല്‍കി. 1000 കോടി രൂപ സമാഹരിക്കുന്നതിന് നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ ഇറക്കാനും പദ്ധതിയുണ്ട്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ കമ്പനി ഓഹരി 1 ശതമാനം ഉയര്‍ന്നു. നിലവില്‍ 230.60 ലെവലിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. നേരത്തെ 118 മില്യണ്‍ ഡോളറിന്റെ മിഡില്‍ ഈസ്റ്റ് നിക്ഷേപത്തിന് കമ്പനിRead More →

മുംബൈ: മൂലധന ചെലവിന് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് സിന്ധു ട്രേഡ് ലിങ്ക്‌സ് ഓഹരി ചൊവ്വാഴ്ച 5 ശതമാനം ഉയര്‍ന്നു. കഴിഞ്ഞയാഴ്ച 32.97 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണ് കമ്പനിയുടേത്. കഴിഞ്ഞപാദത്തില്‍ 96.12 ശതമാനവും കഴിഞ്ഞവര്‍ഷത്തില്‍ 66.26 ശതമാനവും ഉയര്‍ന്നു. 5 വര്‍ഷത്തെ നേട്ടം 1800 ശതമാനമാണ്. ഓഹരി ഇനിയും നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് എയ്ഞ്ചല്‍വണ്ണിലെ രാജേഷ് ഭോസാലെ പറഞ്ഞു. 38 രൂപയില്‍ റെസിസ്റ്റന്‍സും 30 രൂപയില്‍ സപ്പോര്‍ട്ടും അദ്ദേഹം കണക്കുകൂട്ടുന്നു.Read More →

മുംബൈ: ആദ്യ സെഷനുകളിലെ നഷ്ടങ്ങള്‍ തിരുത്തി രൂപ ഡോളറിനെതിരെ നില മെച്ചപ്പെടുത്തി. 2 പൈസ നേട്ടത്തില്‍ 85.68 നിരക്കിലായിരുന്നു ക്ലോസിംഗ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 0.27 ശതമാനം മൂല്യനഷ്ടമാണ് ഡോളറിനെതിരെ രൂപയ്ക്കുണ്ടായത്. നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ 0.08 ശതമാനത്തിന്റെ നഷ്ടവുമുണ്ടായി. യുഎസ് ഡോളര്‍ സൂചിക ശക്തിപ്പെടുകയും ദീര്‍ഘകാല യുഎസ്, ജാപ്പനീസ് ബോണ്ട് ആദായം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. സ്‌പോട്ട് മാര്‍ക്കറ്റില്‍ രൂപ 85.50-86.50 പരിധിക്കുള്ളില്‍Read More →