ബെംഗളൂരു: അതിവേഗ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ സെപ്‌റ്റോ 7 ബില്യണ്‍ വാല്വേഷനില്‍ 450-500 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു. പുതിയ മൂല്യം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതലാണ്. പുതിയ ഫണ്ടിംഗിന്റെ ഭൂരിഭാഗവും ജനറല്‍ കാറ്റലിസ്റ്റ്, അവനിര്‍ ഗ്രോത്ത് എന്നിവരുടേതായിരിക്കും. ജനറല്‍ കാറ്റലിസ്റ്റിനും അവെനിര്‍ ഗ്രോത്തിനും പുറമേ, പൊതു വിപണികളില്‍ വൈദഗ്ദ്ധ്യമുള്ള ഒന്നോ രണ്ടോ നിക്ഷേപകര്‍ കൂടി പുതിയ റൗണ്ടില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.Read More →

മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ഡിവിഡന്റ് വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 11 നിശ്ചയിച്ചിരിക്കയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. ഓഹരി മുഖവിലയുടെ 2.5 ശതമാനം ലാഭവിഹിതമാണ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എക്‌സ് ഡിവിഡന്റ് തീയതിയില്‍ ഓഹരി കൈവശം വയ്ക്കുന്നവരായിരിക്കും ഡിവിഡന്റിന് അര്‍ഹര്‍. 0.17 ശതമാനം ഉയര്‍ന്ന് 77.84 രൂപയിലാണ് ചൊവ്വാഴ്ച ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 175 ശതമാനം ഉയര്‍ന്ന ഓഹരി 2025 ല്‍ മാത്രം 21Read More →

മുംബൈ: 750 കോടി രൂപ സമാഹരിക്കാനുള്ള ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് നവിന്‍ ഫ്‌ലൂറിന്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. 3.15 ശതമാനം ഉയര്‍ന്ന് 5040.10 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. ക്യുഐപി ആരംഭിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി നവീന്‍ ഫ്‌ലൂറിന്‍ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയി്ച്ചിരുന്നു. സെബി നിശ്ചയിച്ച വിലനിര്‍ണ്ണയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍, ഓഹരിയൊന്നിന് 4,798.28 രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ളത്. അതേസമയം 5 ശതമാനം ഡിസ്‌ക്കൗണ്ട് കമ്പനിRead More →

മുംബൈ: താരിഫ് ഉയര്‍ത്തിയതിനോടൊപ്പം ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ട ട്രമ്പ് നടപടി ചൊവ്വാഴ്ച രൂപയെ ഉയര്‍ത്തി. ഡോളറിനെതിരെ 16 പൈസ നേട്ടത്തില്‍ 85.70 ലെവലിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ജൂണ്‍ 13 ന് ശേഷം കണ്ട രൂപയുടെ മോശം പ്രകടനമായിരുന്നു തിങ്കളാഴ്ചയിലെത്. തുടര്‍ന്നാണ് ഈ തിരിച്ചുവരവ്. തിങ്കളാഴ്ച രൂപ ഒരുഘട്ടത്തില്‍ 86 ലെവലിലേയ്ക്ക് വീണിരുന്നു. മറ്റ് ഏഷ്യന്‍ കറന്‍സികളും ചൊവ്വാഴ്ച ഡോളറിനെതിരെ കരുത്തുകാട്ടി. ക്രൂഡ് ഓയില്‍ വില കുറഞ്ഞതും വിദേശRead More →

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 61 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 25,522.50 ലെവലിലും സെന്‍സെക്‌സ് 270 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 83712.51 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. റിയാലിറ്റി, ബാങ്കിംഗ്, സാമ്പത്തിക സേവന മേഖല എന്നീ മേഖലകളാണ് നേട്ടമുണ്ടാക്കിയത്. ഉപഭോക്തൃ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് കെയര്‍, വാഹന മേഖല എന്നിവ നഷ്ടം നേരിട്ടു. കൊടാക് ബാങ്ക്, എറ്റേര്‍ണല്‍,Read More →