വന്‍ മൂലധന ചെലവിനൊരുങ്ങി സ്‌മോള്‍ക്യാപ് കമ്പനി, ഓഹരിയില്‍ നേട്ടം പ്രതീക്ഷിച്ച് നിക്ഷേപകര്‍

Spread the News

മുംബൈ: മൂലധന ചെലവിന് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് സിന്ധു ട്രേഡ് ലിങ്ക്‌സ് ഓഹരി ചൊവ്വാഴ്ച 5 ശതമാനം ഉയര്‍ന്നു. കഴിഞ്ഞയാഴ്ച 32.97 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണ് കമ്പനിയുടേത്.

കഴിഞ്ഞപാദത്തില്‍ 96.12 ശതമാനവും കഴിഞ്ഞവര്‍ഷത്തില്‍ 66.26 ശതമാനവും ഉയര്‍ന്നു. 5 വര്‍ഷത്തെ നേട്ടം 1800 ശതമാനമാണ്.

ഓഹരി ഇനിയും നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് എയ്ഞ്ചല്‍വണ്ണിലെ രാജേഷ് ഭോസാലെ പറഞ്ഞു. 38 രൂപയില്‍ റെസിസ്റ്റന്‍സും 30 രൂപയില്‍ സപ്പോര്‍ട്ടും അദ്ദേഹം കണക്കുകൂട്ടുന്നു.

ഗതാഗതം, മാധ്യമം, നിക്ഷേപം, ധനകാര്യം, പെട്രോള്‍ സ്റ്റേഷന്‍ മാനേജ്മെന്റ്, വൈദ്യുതി വിതരണം, എഞ്ചിനീയറിംഗ് പ്രോജക്ടുകള്‍, വിദേശ കല്‍ക്കരി ഖനനം, വ്യാപാരം തുടങ്ങി വിവിധ മേഖലകളിലാണ് സിന്ധു ട്രേഡ് ലിങ്ക്‌സ് പ്രവര്‍ത്തിക്കുന്നത്.

നിലവില്‍, കമ്പനി 600-ലധികം ടിപ്പറുകളും ലോഡറുകളും പ്രവര്‍ത്തിപ്പിക്കുന്നു.ഐ.ഒ.സി.എല്‍ ഡിപ്പോകളില്‍ നിന്ന് എണ്ണ, ഇന്ധനം, എച്ച്.എസ്.ഡി എന്നിവ കൊണ്ടുപോകുന്നതിനായി കമ്പനിക്ക് ടാങ്കറുകള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *