കിട്ടാനില്ലാതെ കൊപ്ര, കത്തിക്കയറി വെളിച്ചെണ്ണ വില
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് നാളികേരോൽപന്നങ്ങളുടെ വിപണനം നടക്കുന്നത്. റബർ, കുരുമുളക് വിലയും കുതിപ്പിൽ കൊപ്ര ക്ഷാമം വ്യവസായ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നു. ദക്ഷിണേന്ത്യയിലെ പതിനായിരക്കണക്കിന് കൊപ്രയാട്ട് മില്ലുകൾ ഏതാനും മാസങ്ങളായി ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. ജനുവരിയിൽ കേരളത്തിൽ നാളികേര വിളവെടുപ്പിന് തുടക്കം കുറിച്ച വേളയിൽ ആവശ്യാനുസരണം ചരക്ക് ഇവിടെ നിന്ന് സംഭരിക്കാമെന്ന നിഗമനത്തിലായിരുന്നു തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ. എന്നാൽ, കേരളത്തിൽ വിളവ് പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് മാത്രമല്ല, കണക്കുകൂട്ടിയതിലുംRead More →




