ആര്‍ഡീ എഞ്ചിനീയറിംഗ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: സംയോജിത ഡിസൈന്‍, എഞ്ചിനീയറിംഗ്, നിര്‍മ്മാണ കമ്പനിയായ ആര്‍ഡീ എഞ്ചിനീയറിംഗ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ഐപിഒയിലൂടെ 580 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 80 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ്Read More →

എക്സിനെ ‘കുറഞ്ഞവിലയ്ക്ക്’ സ്വന്തം എഐ കമ്പനിക്ക് വിറ്റ് മസ്ക്

ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള മൈക്രോബ്ലോഗിങ് മാധ്യമമായ എക്സിനെ (പഴയ ട്വിറ്റർ) സ്വന്തം എഐ കമ്പനിയെക്കൊണ്ട് ഏറ്റെടുപ്പിച്ച് ഇലോൺ മസ്ക്. 2022ലായിരുന്നു 4,400 കോടി ഡോളറിന് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തതും പേര് എക്സ് (X) എന്നു മാറ്റിയതും. എന്നാൽ, സ്വന്തം എഐ (നിർമിതബുദ്ധി) കമ്പനിയായ എക്സ്എഐയെ (xAI) കൊണ്ട് ഇപ്പോൾ എക്സിനെ മസ്ക് ഏറ്റെടുപ്പിച്ചിരിക്കുന്നത് 3,300 കോടി ഡോളറിനാണ്. 4,500 കോടി ഡോളറാണ് എക്സിന്റെ മൂല്യമെങ്കിലും (Valuation) 1,200 കോടി ഡോളറിന്റെRead More →

ചൈനീസ് ഇലക്ട്രിക് വാഹന ഭീമൻ ബിവൈഡി ഇന്ത്യയിലേക്ക്; 85,000 കോടിയുടെ ആദ്യ ഫാക്ടറി ഹൈദരാബാദിൽ

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി വളരെ വേഗത്തിൽ വളരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ പോലും ഇന്ത്യയിൽ ഒരു ശാഖ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നു. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല ഇപ്പോഴും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോൾ, ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി രാജ്യത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, തെലങ്കാനയിലെ ഹൈദരാബാദിൽ ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ രാജ്യത്ത് തങ്ങളുടെ വേരുകൾ കൂടുതൽ ശക്തമാക്കാൻ ബിവൈഡി പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളാണ്Read More →

ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസ് ഉടനെന്ന് സൂചന

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി ഇന്ത്യയുമായി ചര്‍ച്ചയിലെന്ന് ചൈന സ്ഥിരീകരിച്ചു. കോവിഡ് -19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020 ന്റെ തുടക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അതിനുശേഷം 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. പിന്നീട് ഇരുരാജ്യങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ല. മഹാമാരിക്ക് മുമ്പ്, ബെയ്ജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷോ, കുന്‍മിംഗ് എന്നീ നഗരങ്ങളും ന്യൂഡല്‍ഹി, മുംബൈ,Read More →

ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ അംബാനി ഇല്ല

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏഷ്യയിലെ അതി സമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഹുറുണ്‍ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 ആണ് വിവരങ്ങൾ പുറത്തുവിട്ടത്. കടബാധ്യത വർധിച്ചതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആസ്തി കുറഞ്ഞതിനെ തുടർന്ന് അംബാനി ലോക സമ്പന്നരിൽ ആദ്യ പത്തിൽനിന്ന് പുറത്തായി. മുകേഷ് അംബാനിയുടെ സമ്പത്ത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം ഇടിഞ്ഞ് 8.6 ലക്ഷം കോടി രൂപയിലെത്തി. ഇളക്കംRead More →