ഇന്ത്യൻ ഓഹരി വിപണിക്ക് കുതിപ്പിന്റെ ‘മാർച്ച്’

ജർമനിയും ജപ്പാനും ഉൾപ്പെടെ ലോകത്തെ ഏറ്റവും മുൻനിര ഓഹരികളെല്ലാം ബഹുദൂരം പിന്നിൽ. അടുത്തെങ്ങുമില്ലാതെ ചൈന. നെഗറ്റീവിലേക്ക് ഇടിഞ്ഞ് യുഎസ്. ലോകത്തെ വമ്പന്മാരെയെല്ലാം പിന്നിലാക്കി വൻ നേട്ടവുമായി ഇന്ത്യൻ ഓഹരി വിപണി കുതിച്ചുകയറിയത് ഒന്നാംസ്ഥാനത്തേക്ക്. തുടർച്ചയായ 5-മാസത്തെ നഷ്ടയാത്രയ്ക്ക് ബ്രേക്കിട്ട്, ഈ മാസം ഇതിനകം സംയോജിത വിപണിമൂല്യത്തിൽ 9.4 ശതമാനം കുതിപ്പുമായാണ് ഇന്ത്യൻ ഓഹരി വിപണിയുടെ ഈ നേട്ടം. വിപണിമൂല്യത്തിൽ 5.64% നേട്ടമുണ്ടാക്കിയ ജർമനിയാണ് രണ്ടാംസ്ഥാനത്ത്. 4.75 ശതമാനം ഉയർന്ന് ജപ്പാൻRead More →

ഒട്ടേറെ ഓഹരികള്‍ തിരുത്തല്‍ മൂലമുണ്ടായ നഷ്‌ടം നികത്തി

മുംബൈ:1000 കോടി രൂപക്ക്‌ മുകളില്‍ വിപണിമൂല്യമുള്ള ഓഹരികളില്‍ നാലിലൊന്നും ഒക്‌ടോബര്‍ ഒന്നിനും ഫെബ്രുവരി 28നും ഇടയില്‍ ഉണ്ടായ നഷ്‌ടം നികത്തി. തിരുത്തലിനെ തുടര്‍ന്ന്‌ അമിതമായി വിറ്റഴിക്കപ്പെട്ട ഓഹരികള്‍ ശക്തമായ കരകയറ്റമാണ്‌ നടത്തിയത്‌. 1000 കോടി രൂപക്ക്‌ മുകളില്‍ വിപണിമൂല്യമുള്ള 1415 ഓഹരികളില്‍ 331ഉം അഞ്ച്‌ മാസം കൊണ്ടുണ്ടായ നഷ്‌ടം നികത്തുകയോ ഒക്‌ടോബര്‍ ഒന്നിലെ വിലയ്‌ക്ക്‌ മുകളിലെത്തുകയോ ചെയ്‌തിട്ടുണ്ട്‌. മാര്‍ച്ച്‌ ഒന്ന്‌ മുതല്‍ 127 ഓഹരികളുടെ വില 15 ശതമാനത്തിലേറെ ഉയര്‍ന്നു.Read More →

ദാഹേജിലെ കപ്പൽശാല ഏറ്റെടുത്ത് മുകേഷ് അംബാനി

കപ്പൽ നിർമാണത്തിനല്ല. പക്ഷേ ഒരു കപ്പൽശാല തന്നെ സ്വന്തമായി വാങ്ങിയിട്ടുണ്ട്. മുകേഷ് അംബാനി കപ്പൽശാല വാങ്ങിയത് അടുത്തിടെ വാർത്തയായിരിക്കുകയാണ്. ദാഹേജ് ഷിപ്പ്‍യാർഡാണ് അംബാനി സ്വന്തമാക്കിയത്. 500 കോടി രൂപയിലധികം മുതൽമുടക്കിയാണ് കടക്കെണിയിലായ കപ്പൽ നി‍ർമാണ ശാല മുകേഷ് അംബാനി ഏറ്റെടുത്തത്. കമ്പനിയുടെ മൂല്യം ഏതാണ്ട് 643.78 കോടി രൂപയാണെങ്കിലും കടവും ബാധ്യതകളും 126.57 കോടി രൂപയാണ്. റിലയൻസ് ഇൻഡസ്ട്രീസ് വെൽസ്പൺ കോർപ്പ് ലിമിറ്റഡിൽ നിന്നാണ് നൗയാൻ ഷിപ്പ്‍യാർഡ് പ്രൈവറ്റ് ലിമിറ്റഡിന്റെRead More →

ഇന്ത്യയിൽ ഗൂഗിൾ ടാക്സ് ഒഴിവാക്കിയേക്കും

ഗൂഗിൾ, മെറ്റ തുടങ്ങിയ വിദേശ ടെക് കമ്പനികൾ നൽകുന്ന ഓൺലൈൻ പരസ്യ സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന 6% ഇക്വലൈസേഷൻ ലെവി, ഗൂഗിൾ ടാക്സ് നീക്കം ചെയ്യാൻ സാധ്യത. ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായി 2025 ഏപ്രിൽ 1 മുതൽ നികുതി നിർത്തലാക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നേരത്തെ ലെവിയെ വിമർശിക്കുകയും പ്രതികാര താരിഫുകൾ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന യുഎസുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ നീക്കം.Read More →

വാടക വരുമാനത്തിന്റെ ആദായ നികുതി

ആദായ നികുതി വകുപ്പ് 22 പ്രകാരം കെട്ടിടങ്ങളിൽ നിന്നുള്ള വാടക വരുമാനം നികുതി വിധേയമാണ്. കെട്ടിടം നികുതിദായകന്റെ ഉടമസ്ഥതയിൽ ഉള്ളതും താമസത്തിനോ ബിസിനസ്‌ ആവശ്യങ്ങൾക്കോ വാടകക്ക് നൽകിയതുമായിരിക്കണം. പക്ഷേ, ലഭിക്കുന്ന വാടകത്തുക മുഴുവന്‍ വരുമാനമായി കണക്കാക്കില്ല. അതില്‍ നിന്ന് ചില കിഴിവുകള്‍ അനുവദിച്ചിട്ടുണ്ട് (സെക്ഷൻ 24). വാടകക്ക് നൽകിയ കെട്ടിടത്തിന്റെ, കടയുടെ അല്ലെങ്കിൽ വീടിന്റെ മൊത്ത വാര്‍ഷിക മൂല്യത്തില്‍ നിന്ന് മുനിസിപ്പല്‍ കെട്ടിട നികുതി കുറച്ചാല്‍ കിട്ടുന്നതാണ് അറ്റ വാര്‍ഷികRead More →