സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം മുത്തൂറ്റ് ഫിന്‍കോര്‍പിന്

കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പിന് സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം. മികച്ച ഉപഭോക്തൃ വിശ്വാസം, സല്‍പ്പേര്, വ്യവസായരംഗത്ത് നേതൃത്വം എന്നിവ തെളിയിച്ച ബ്രാന്‍ഡ് എന്നനിലയിലാണ് അംഗീകാരം. ഉപഭോക്താക്കളും പ്രഫഷണലുകളും സ്വതന്ത്ര വോട്ടിംഗിലൂടെയാണ് ഈ പുരസ്കാരം നിർണയിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ പുരസ്കാരം നേടുന്ന സ്വര്‍ണപ്പണയ എന്‍ബിഎഫ്സി രംഗത്തെ ആദ്യ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്.Read More →

കടപ്പത്രങ്ങളുമായി കൊശമറ്റം ഫിനാൻസ്

കൊച്ചി: കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ മുപ്പത്തിമൂന്നാമത് നോൺ-കൺവർട്ടിബിൾ ഡിബഞ്ചർ –എൻസിഡി ( ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രം) പബ്ലിക് ഇഷ്യൂ ഇന്ന് ആരംഭിച്ചു. 1,000 രൂപയാണു മുഖവില. ഏപ്രിൽ 11 വരെ അപേക്ഷിക്കാം. വിവിധ കാലാവധികളിലായി 8 പദ്ധതികളുള്ള കടപ്പത്രങ്ങൾക്ക് മികച്ച പലിശനിരക്കുണ്ട്. ഈ കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. കടപ്പത്ര സമാഹരണത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. ഇന്റർനെറ്റ് ബാങ്ക് സംവിധാനം ഉപയോഗിച്ച് ഓൺലൈനായും നിക്ഷേപിക്കാം.Read More →

നികുതി വെട്ടിച്ച് ഉപകരണ ഇറക്കുമതി: സാംസങിന് 5150 കോടി പിഴ ചുമത്തി ഇന്ത്യ

ന്യൂഡല്‍ഹി: നികുതി ഒഴിവാക്കാന്‍ ടെലികോം അനുബന്ധ ഉപകരണങ്ങളുടെ ഇറക്കുമതി തെറ്റായി തരം മാറ്റിയതിന് സാംസങിനോട് 60.1 കോടി ഡോളര്‍ (5150 കോടി രൂപ) നികുതിയടക്കാന്‍ ഉത്തരവിട്ട് ഇന്ത്യ. മുകേഷ് അംബാനിയുടെ റിലയന്‍സിന് വേണ്ടിയാണ് സാംസങ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത്. 2021-ല്‍ സാംസങിന്റെ മുംബൈയിലെ ഓഫീസില്‍ വരുമാന നികുതി ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സാംസങിനെതിരെ അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ വിവിധ രേഖകളും, ഇമെയിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരെRead More →

വരുമാനത്തിൽ ടെസ്‌ലയെ പിന്നിലാക്കി ബിവൈഡി

ബാങ്കോക്ക്: ചൈനയിലെ മുൻനിര ഇലക്‌ട്രിക് വാഹന (ഇവി), ഹൈബ്രിഡ് കാർ നിർമാതാക്കളായ ബിവൈഡി കമ്പനി, വരുമാനത്തിൽ ടെസ്‌ല ഇൻകോർപറേറ്റഡിനെ ഒൗദ്യോഗികമായി മറികടന്നു. 2024 ലെ വരുമാനം 777 ബില്യണ്‍ യുവാൻ (107 ബില്യണ്‍ ഡോളർ) റിപ്പോർട്ട് ചെയ്തു. ഇത് 2023നേക്കാൾ 29 ശതമാനം വർധനവാണ്. ഇതേ കാലയളവിൽ ടെസ്‌ലയുടെ വരുമാനം 97.7 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ബിവൈഡിയുടെ അറ്റാദായം ഏകദേശം 40 ബില്യണ്‍ യുവാൻ (5.6 ബില്യണ്‍ ഡോളർ)Read More →

ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനി

മുംബൈ: വിപണിമൂല്യം 3000 കോടി ഡോളറിന്‌ മുകളിലേക്ക്‌ ഉയര്‍ന്നതോടെ ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ യുഎസ്‌ കമ്പനിയായ ന്യൂകോര്‍ കോര്‍പ്പിനെ മറികടന്ന്‌ ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയായി മാറി. ചൊവ്വാഴ്ച്ച എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ വിപണിമൂല്യത്തില്‍ ലോകത്തിലെ സ്റ്റീല്‍ കമ്പനികളുടെ നിരയില്‍ ഒന്നാമതെത്തിയത്‌. ചൊവ്വാഴ്ച്ച 1074.15 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വിലയാണ്‌ ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ രേഖപ്പെടുത്തിയത്‌. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 3000 കോടി ഡോളറിന്‌Read More →