പുതുവർഷത്തിൽ ശ്രീഹരിക്കോട്ടയിൽ നൂറാം വിക്ഷേപണം
ചെന്നൈ: ഗതിനിയന്ത്രണ സംവിധാനങ്ങൾക്കുള്ള (നാവിഗേഷൻ) ഉപഗ്രഹമായ എൻ.വി.എസ്.-02നെയും വഹിച്ച് ജനുവരിയിൽ ഇന്ത്യയുടെ ജി.എസ്.എൽ.വി. കുതിച്ചുയരുമ്പോൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്റർ ഒരു നാഴികക്കല്ലുകൂടി പിന്നിടും. ഇവിടെ നിന്നുള്ള നൂറാമത്തെ റോക്കറ്റ് വിക്ഷേപണമായിരിക്കും അത്. സ്പെയ്‌ഡെക്സ് ദൗത്യത്തിനുള്ള പേടകങ്ങളും വഹിച്ചുള്ള പി.എസ്.എൽ.വി. റോക്കറ്റിന്റെ വിക്ഷേപണമായിരുന്നു ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.)യുടെ 2024-ലെ അവസാനദൗത്യം. ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിയ കാര്യം അറിയിച്ച ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥാണ് ഇത് ശ്രീഹരിക്കോട്ടയിൽനിന്നുള്ള 99-ാമത്തെRead More →





