2024ല്‍ കാര്‍ വില്‍പ്പനയില്‍ റെക്കോഡ്; മുന്നില്‍ എസ്‌യുവി, ഗ്രാമീണ മേഖലയിലും കുതിപ്പ്

2024ല്‍ രാജ്യത്തെ കാര്‍വില്‍പ്പനയില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തി. 43 ലക്ഷം യൂണിറ്റുകളാണ്കഴിഞ്ഞ വര്‍ഷം രാജ്യത്ത് വില്‍പ്പന നടത്തിയത്. മാരുതി സുസുക്കി, ഹ്യൂണ്ടായി, ടാറ്റാ മോട്ടോഴ്‌സ്, ടോയൊട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, കിയ എന്നിവയുടെ വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത്. എസ്‌യുവി വാഹനങ്ങള്‍ക്കുള്ള ജനപ്രീതി വര്‍ധിച്ചതും ഗ്രാമീണ വിപണിയിലെ കുതിപ്പുമാണ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. 2023ല്‍ സ്ഥാപിച്ച 41.1 ലക്ഷം യൂണിറ്റ് എന്ന റെക്കോഡ് മറികടക്കാന്‍ ഇത് സഹായിച്ചു.Read More →

ആഭ്യന്തര വിമാന സർവീസുകളിൽ വൈ-ഫൈ സേവനവുമായി എയർ ഇന്ത്യ

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ വൈ-ഫൈ സേവനവുമായി എയർ ഇന്ത്യ. തെരഞ്ഞെടുത്ത റൂട്ടുകളിലാണ് എയർ ഇന്ത്യ സേവനം തുടങ്ങുന്നത്. എയർബസ് എ350, ബോയിങ് 787-9, എയർബസ് എ321 നിയോ മോഡലുകളിലാണ് ആദ്യഘട്ടത്തിൽ വൈ-ഫൈ സേവനം ലഭ്യമാവുക. ടിക്കറ്റിന്റെ പി.എൻ.ആർ നമ്പറും അവസാന പേരും നൽകിയാണ് വൈ-ഫൈ സേവനം ഉപയോഗിക്കേണ്ടതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കണക്ടിവിറ്റി എന്നത് വിമാന കമ്പനിയെ സംബന്ധിക്കുന്നടുത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതിനാലാണ് എയർ ഇന്ത്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതെന്ന്Read More →

കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖല

കേന്ദ്ര ബജറ്റില്‍ വിവിധ മേഖലകളുടെ പുരോഗതിക്കായി മൂന്ന് തലത്തിലുള്ള ഉത്തേജന പരിപാടികള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് രാജ്യത്തെ വ്യാവസായിക മേഖല. അടിസ്ഥാന സൗകര്യ വികസനം, ഉല്‍പാദനം, ഉപഭോഗം വര്‍ദ്ധിപ്പിക്കല്‍ എന്നീ മേഖലകളിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ സഹായം വ്യാവസായിക മേഖല ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിപുലമായ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കണം എന്നാണ് ഇവരുടെ ആവശ്യം. യുക്തിസഹമായ നികുതി ഘടന, സംരംഭം നടത്തിക്കൊണ്ടു പോകാനുള്ള ചെലവ് കുറയ്ക്കല്‍, വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ടുള്ള നയങ്ങളുടെ പരിഷ്കരണം എന്നിവRead More →

വീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടും

സ്വർണമെന്നത് ഇന്ത്യക്കാർക്ക് വെറും ആഭരണമല്ല. സംസ്കാരവുമായി തന്നെ ബന്ധപ്പെട്ടതും പരമ്പരാഗതമായി ഏറെ വികാരത്തോടെ കാണുന്നതുമായ അമൂല്യ സമ്പത്താണ്. അതുകൊണ്ടു തന്നെ, വില കാര്യമാക്കാതെ ആഘോഷവേളകളിലും ഉത്സവകാലത്തും മറ്റും ഇന്ത്യക്കാർ സ്വർണം വാങ്ങിക്കാറുമുണ്ട്. ഇപ്പോഴിതാ വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ കണക്കുകളും ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള അടുപ്പം എത്രയെന്ന് വ്യക്തമാക്കുകയാണ്. 2023ലെ കണക്കുപ്രകാരം ഇന്ത്യൻ സ്ത്രീകളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് യുഎസ്, ജർമനി, ഇറ്റലി, ഫ്രാൻസ്,Read More →

BSNL നെറ്റ്‌വര്‍ക്കില്‍ പരാതിപ്രളയം

വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല… ഇത്തരം പരാതികള്‍ ബി.എസ്.എൻ.എല്‍. വരിക്കാർ പറയാൻ തുടങ്ങിയിട്ട് നാലഞ്ച് മാസമായി. 4ജി ടവറുകള്‍ സ്ഥാപിക്കുന്നതിനാലുള്ള പ്രശ്നങ്ങളാണെന്ന് കമ്ബനി പറയുന്നുണ്ടെങ്കിലും, ഇതിന് ഒരു അറുതി ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. കോള്‍ വിളിക്കുമ്ബോഴുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നാണ് ബി.എസ്.എൻ.എലിന്റെ കസ്റ്റമർ കെയറിലെ ടോള്‍ഫ്രീ നമ്ബരിലേക്ക് വരുന്ന ഭൂരിപക്ഷം പരാതികളും വ്യക്തമാക്കുന്നത്. പ്രധാന പ്രശ്നങ്ങള്‍ ആദ്യവിളിയില്‍ പലപ്പോഴും കിട്ടുന്നില്ല. ഡയല്‍ചെയ്ത് കണക്ടായാല്‍ ആരെങ്കിലും ഒരാള്‍ പറയുന്നതുമാത്രം കേള്‍ക്കാം.Read More →