വേദാന്തയുടെ ക്രെഡിറ്റ് റേറ്റിങ് എഎ ആയി ഉയര്‍ത്തി ക്രിസില്‍

കൊച്ചി: വേദാന്തയുടെ ദീര്‍ഘകാല ബാങ്ക് ഫെസിലിറ്റിയുടെയും ഡെറ്റ് ഇന്‍സ്ട്രുമെന്‍റുകളുടെയും റേറ്റിങ് ‘എഎ-‘ ല്‍ നിന്ന് ‘എഎ’ ആയി ക്രിസില്‍ ഉയര്‍ത്തി. അതേസമയം ‘എ1+’ ല്‍ ഹ്രസ്വകാല റേറ്റിങ്  വീണ്ടും സ്ഥിരീകരിച്ചു. അലുമിനിയം, സിങ്ക് ഇന്‍റര്‍നാഷണല്‍, ഇരുമ്പ് അയിര് എന്നീ വിഭാഗങ്ങളുടെ വോളിയത്തിലുണ്ടായ വളര്‍ച്ച, സിങ്ക്, അലുമിനിയം എന്നിവയുടെ മെച്ചപ്പെട്ട ചെലവ് കാര്യക്ഷമത, മികച്ച  ലോഹ വിലകള്‍ എന്നീ കാരണങ്ങളാൽ  വേദാന്തയുടെ സംയോജിത പ്രവര്‍ത്തന ലാഭക്ഷമത (ഇബിഐടിഡിഎ – പലിശ, നികുതികള്‍,Read More →

സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം

തിരുവനന്തപുരം: സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007ലെ സ്മാർട്ട് സിറ്റി കരാറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. കരാർ പ്രകാരം പദ്ധതി പരാജയപ്പെട്ടാൽ ടി കോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇപ്പോഴത്തെ സർക്കാരിന്റെ നീക്കം വഴിവിട്ടതെന്ന് തെളിയിക്കുന്ന നിർണ്ണായക രേഖയാണ് ലഭിച്ചത്. ടീകോമിന് സർക്കാർ ഒരു നഷ്ടപരിഹാരവും നൽകേണ്ടതില്ലെന്ന് കരാറൊപ്പിട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ്Read More →

ടാറ്റ സ്റ്റാര്‍ബക്സ് ചെറുപട്ടണങ്ങളിലും സ്‌റ്റോറുകള്‍ തുറക്കുന്നു

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കോഫി ഷോപ്പ് ശൃംഖലയായ ‘ടാറ്റ സ്റ്റാര്‍ബക്സ്’ തങ്ങളുടെ ഔട്ട്‌ലറ്റ് സ്‌റ്റോറുകളുടെ എണ്ണം വിപിലീകരിക്കുന്നു. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് കോഫി വ്യവസായത്തില്‍ മികച്ച ഭാവിയാണു കാണുന്നതെന്നും, ടാറ്റ സ്റ്റാര്‍ബക്ക്‌സ് എന്ന സംയുക്ത സംരംഭത്തിനു കീഴില്‍ കഫേകളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യമെന്നും എംഡിയും സിഇഒയുമായ സുനില്‍ ഡിസൂസ വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം 1,000 ആയി ഉയര്‍ത്തും. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങള്‍ക്ക് പുറത്ത് ചെറിയRead More →

എനിക്കാരും സിനിമ തന്നൊന്നുമില്ല. അന്ന് ദിലീപേട്ടന്റെ വലയത്തിലായിരുന്നു സിനിമ

സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിനിമയെക്കുറിച്ച് നടി തെസ്നി ഖാൻ സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധേയം. ‘സിനിമയില്‍ നില്‍ക്കാന്‍ കഴിവ് മാത്രം പോര. ഭാഗ്യം, റെക്കമെന്റേഷന്‍ അങ്ങനെ കുറെ കാര്യങ്ങള്‍ ഉണ്ട് എന്ന് മനസിലായി. അങ്ങനെ നില്‍ക്കെ ഇനി തുടര്‍ന്ന് അഭിനയിക്കണോ വേണ്ടയോ എന്ന ചിന്ത വന്നു. അങ്ങനെ സിനിമ പതുക്കെ സ്റ്റോപ് ചെയ്ത് സിനിമാലയിലും സ്റ്റേജ് ഷോയിലും കാസറ്റിലുമൊക്കെയായി ശ്രദ്ധ കേന്ദ്രീകരിച്ചു. കുറച്ച് പൈസയേ ഉള്ളൂവെങ്കിലും സമാധാനത്തോട്Read More →

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയിൽ തീരുമാനം ഇന്നറിയാം. യൂണിറ്റിന് പത്തു പൈസമുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, സമ്മർ താരിഫ് വേണം എന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽക്കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർRead More →