മുരിങ്ങക്കായ് വില 250ലേക്ക്; കോഴിവിലയും വർധിച്ചു
ശബരിമല സീസണിൽ പച്ചക്കറിവില വാനോളം. മുരിങ്ങക്കായയുടെ വില 250-300 ലേക്ക് കുതിക്കുകയാണ്. ഇതോടെ അടുക്കളകളിൽ മുരിങ്ങക്കായ ഇല്ലാതെയാണ് സാമ്പാർ ഉണ്ടാക്കുന്നതെന്ന് വീട്ടമ്മമാർ പറയുന്നു. ക്രിസ്മസ്, ന്യൂഇയർ അടുത്തതോടെ കോഴിവിലയും വർധിച്ചു. കഴിഞ്ഞാഴ്ച 95-100 രൂപ ഉണ്ടായിരുന്ന കോഴിക്ക് ഇന്നലെ 125-130 ആണ് വില. പച്ചക്കറിവിലയിലുണ്ടായ വിലക്കുതിപ്പിന് കാരണമായിരിക്കുന്നത് തമിഴ്നാട്ടിലെ പ്രളയക്കെടുതിയാണ്. കേരളം പഴം -പച്ചക്കറികൾക്ക് ഏറെയും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. അതുകൊണ്ടുതന്നെ ഇത് ബാധിച്ചതും കേരളത്തെയാണ്. വിലക്കയറ്റം കുടുംബബജറ്റിന്റെ താളം തെറ്റിച്ചിട്ടുണ്ട്.Read More →





