അദാനി ഗ്രൂപ്പ് ചെയർമാൻ സ്ഥാനം ഒഴിയുകയാ​ണെന്ന് പ്രഖ്യാപിച്ച് ഗൗതം അദാനി. 2030ക​ളുടെ തുടക്കത്തിൽ ചെയർമാൻ സ്ഥാനം ഒഴിയാനാണ് 62കാരനായ അദാനിയുടെ പദ്ധതി. 70 വയസാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം മക്കൾക്കും മരുമക്കൾക്കും കൈമാറാനാണ് തീരുമാനം. സോപ്പ്, എണ്ണ, ഹാൻഡ് വാഷ്, അരി, കൽക്കരി, വൈദ്യുതി എന്നിവയുടെ വിൽപന മുതൽ റോഡ് നിർമാണം, വിമാനത്താവളങ്ങളുടെ പ്രവർത്തന നിയന്ത്രണം, തുറമുഖങ്ങളുടെ നിർമാണവും നിയന്ത്രണവും വരെ കൈയാളുന്നുണ്ട് നിലവിൽ അദാനി ഗ്രൂപ്പ്. ബിസിനസിന്റെ സുസ്ഥിരതക്ക് തലമുറRead More →

ന്യൂഡൽഹി: യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭയത്തിൽ തകർന്നടിഞ്ഞ് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 2400 പോയന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയും 463. 5 പോയന്റ് ഇടിഞ്ഞു. കഴിഞ്ഞയാഴ്ച 80,981പോയന്റിലാണ് വിപണി സെൻസെക്സ് അവസാനിപ്പിച്ചത്. എന്നാൽ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 2393 പോയന്റ് ഇടിഞ്ഞ് 78,588ലെത്തി. നിഫ്റ്റി 463.50 ഇടിഞ്ഞ് 24,254.20 ലും. കഴിഞ്ഞാഴ്ചയും വിപണി നഷ്ടത്തിലായിരുന്നു. വിപണിയിടിവിൽ നിക്ഷേപകർക്ക് ഒറ്റയടിക്ക് നഷ്ടമായത് 9.67 ലക്ഷം കോടിയാണ്. നിക്ഷേപകർRead More →

അദാനി ഗ്രൂപ്പ് ചെയർമാൻ‌ സ്ഥാനത്തുനിന്ന് പടിയിറങ്ങാൻ ഗൗതം അദാനി

മുംബൈ: അദാനി ഗ്രൂപ്പ് ചെയർമാൻ‌ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാൻ ഗൗതം അദാനി. നിലവിൽ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നത്. ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സോപ്പും എണ്ണയും ഹാൻഡ്‍വാഷും അരിയും കൽക്കരിയും വൈദ്യുതിയും വിൽക്കുന്നത് മുതൽ റോഡ് നിർമാണം, വിമാനത്താവളങ്ങളുടെ പ്രവർത്തന നിയന്ത്രണം, തുറമുഖങ്ങളുടെ നിർമാണവും നിയന്ത്രണവും വരെ നിർവഹിക്കുന്ന ബിസിനസ്Read More →

ഓഹരി വിപണികളിൽ ചോരപ്പുഴ; ഒറ്റയടിക്ക് നഷ്ടം 10 ലക്ഷം കോടി, രൂപയ്ക്കും തിരിച്ചടി

മുംബൈ: യുഎസ് മാന്ദ്യത്തിലേക്കു പോകുന്നുവെന്ന സൂചനകൾ ശക്തമായതിനെ തുടർന്ന് രാജ്യാന്തര ഓഹരി വിപണികൾക്കൊപ്പം ഇന്ത്യൻ ഓഹരി വിപണികളും വൻ തകർച്ചയിൽ. മിഡിൽ ഈസ്റ്റിൽ ഇസ്രയേൽ – ഇറാൻ യുദ്ധമുണ്ടായേക്കുമെന്ന ഭീതിയും തിരിച്ചടിയായി. ഒരുവേള 2,000ലേറെ പോയിന്റ് കൂപ്പുകുത്തിയ സെൻസെക്സ് ഇപ്പോൾ 1,910 പോയിന്റ് (-2.36%) താഴ്ന്ന് 79,091ലാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി 619 പോയിന്റ് (-2.51%) ഇടിഞ്ഞ് 24,097ലും. ടാറ്റാ മോട്ടോഴ്സ്, ഒഎൻജിസി, ഹിൻഡാൽകോ, ശ്രീറാം ഫിനാൻസ്, ഇൻഫോസിസ് എന്നിവRead More →

അസമിൽ സെമികണ്ടക്ടർ പദ്ധതിക്ക് തുടക്കമിട്ട് ടാറ്റാ ഗ്രൂപ്പ്

ന്യൂഡൽഹി: 27,000 കോടി രൂപയുടെ സെമികണ്ടക്ടർ പദ്ധതിക്ക് അസമിൽ തുടക്കമിട്ട് ടാറ്റാ ഗ്രൂപ്പ്. 27,000ത്തോളം പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയാണിത്. 15,000 പേർക്ക് നേരിട്ടും 13,0000 പേർക്ക് പരോക്ഷമായും ജോലി ഉറപ്പാക്കും. 2025ഓടെ തന്നെ യൂണിറ്റിന്റെ നിർമാണം പൂർത്തിയാകുമെന്നും അതേവർഷം തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ഭാവിയുടെ അടിത്തറയാകും സെമികണ്ടക്ടർ മേഖലയെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്കRead More →