നാല് ലക്ഷം കാറുകളുടെ വില്പന കൈവരിച്ച് ടാറ്റാ പഞ്ച്
കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ടാറ്റ പഞ്ച് നാലു ലക്ഷം യൂണിറ്റ് വില്പന പിന്നിട്ടു. 34 മാസത്തിനുള്ളിലാണ് ടാറ്റ പഞ്ച് നേട്ടം കൈവരിച്ചത്. സബ് കോംപാക്ട് എസ്.യു.വി വിഭാഗത്തിൽ 2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് നിരത്തിൽ എത്തിയത്. ആദ്യ ഫ്രണ്ട് വീൽ ഡ്രൈവ് എസ്.യു.വികളിലൊന്നാണിത്. നിരത്തിലിറക്കിയശേഷം സുരക്ഷയ്ക്കുള്ള ജി.എൻ. ക്യാപ് 5 സ്റ്റാർ റേറ്റിംഗും ടാറ്റ പഞ്ച് കരസ്ഥമാക്കി. 2022 ആഗസ്റ്റിൽ 10 മാസത്തിനുള്ളിൽ ഒരുലക്ഷംRead More →



