52,000 ടവറുകൾ കൂടി സ്ഥാപിക്കണം; 4ജിയും ഗുണമേന്മയും ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: 4ജി സേവനങ്ങൾ(4G Services) എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലൂടെയും ബിഎസ്എൻഎലിനെ(BSNL) ലാഭകരമാക്കിമാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി(Union Telecom Minister) ജ്യോതിരാദിത്യ സിന്ധ്യ. ഓൺലൈൻ മാധ്യമമായ മണി കൺട്രോളിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 4ജി എത്തിയാലും കമ്പനി ലാഭകരമാകണമെങ്കിൽ മികച്ച നിർവഹണം, മെച്ചപ്പെട്ട നിലവാരത്തിലുള്ള സേവനങ്ങൾ, ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ് എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം സാധിച്ചാൽ അപ്പോൾ മുതൽ ലാഭം ലഭിക്കുമെന്നും അദ്ദേഹംRead More →

വാർഷിക യോഗത്തിൽ വൻ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

മുംബൈ: ഓഹരിയുടമകളുടെ വാർഷിക പൊതുയോഗങ്ങളിൽ ത്രില്ലടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എത്തുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ ഒരു പടി മുന്നേ നടക്കാനുള്ള തീരുമാനമാണ് മുകേഷ് അംബാനി നടത്തിയിരിക്കുന്നത്. ജിയോ ബ്രെയിൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘ജിയോ ബ്രെയിൻ’ എന്ന പേരിൽ മുഴുവൻ എഐയെയും ഉൾക്കൊള്ളുന്ന സമഗ്രമായ ടൂളുകളും പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുകയാണ് റിലയൻസ്.Read More →

ആഭരണ കയറ്റുമതി: വേസ്റ്റേജ് മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കി

ന്യൂഡൽഹി: സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് അനുവദനീയമായ പാഴാക്കലുമായി ബന്ധപ്പെട്ട പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പാഴാക്കല്‍ മാനദണ്ഡങ്ങള്‍ ആഭരണ നിര്‍മ്മാണ പ്രക്രിയയില്‍ നഷ്ടപ്പെടുന്ന സ്വര്‍ണത്തിന്റെയോ മറ്റ് വിലയേറിയ ലോഹങ്ങളുടെയോ പരിധിയെ സൂചിപ്പിക്കുന്നു. കട്ടിംഗ്, ഷേപ്പ്, പോളിഷിംഗ്, ഫിനിഷിംഗ്, ഉരുകല്‍ എന്നിവയ്ക്കിടെ സ്വര്‍ണം പാഴായിപ്പോകും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ഒരു ആശയവിനിമയത്തില്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയോട് ഈ ട്രേഡ് നോട്ടീസ് ഇഷ്യുRead More →

ജോയിന്‍റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ എൽജിബിടിക്യു വ്യക്തികൾക്ക് ഇനി നിയന്ത്രണമില്ല

ന്യൂഡൽഹി: എൽജിബിടിക്യു(LGBTQ) കമ്മ്യൂണിറ്റിയിൽപെട്ട ആളുകൾക്ക് ജോയിന്‍റ് ബാങ്ക് അക്കൗണ്ട്(Joint Bank Account) തുറക്കുന്നതിന് ഇനി നിയന്ത്രണമില്ലെന്ന് ധനമന്ത്രാലയം. 2023 ഒക്ടോബർ 17ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നിയന്ത്രണം ഒഴിവാക്കിയിരിക്കുന്നത്. മാത്രമല്ല, ക്വിയർ റിലേഷൻഷിപ്പിലുള്ള വ്യക്തിയെ നോമിനിയാക്കുന്നതിനും ഇനി തടസ്സമില്ല. ആഗസ്റ്റ് 21ന് എല്ലാ വാണിജ്യ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം പറയുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുംRead More →

ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു

ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് രാധ വെമ്പു ഒന്നാമതെത്തിയത്. 47,500 കോടിയാണ് അവരുടെ ആസ്തി. നൈക്കയുടെ ഫാൽഗുനി നയ്യാറാണ് രണ്ടാമത്. അരിസ്റ്റ നെറ്റ്‍വർക്ക്സി​ന്റെ ഉടമ ജയശ്രീ ഉള്ളാളാണ് രണ്ടാമത്. ഫാൽഗുനി നയ്യാർക്ക് 32,200 കോടിയും ജയശ്രീ ഉള്ളാളിന് 32,100 കോടിയുമാണ് ആസ്തി. ബോളിവുഡ് നടി ജൂഹി ചൗളയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നൈറ്റ് റൈഡേഴ്സ് സ്​പോർട്സിന്റെ ഉടമസ്ഥയായ ജൂഹി ചൗളയുടെ ആസ്തിRead More →