ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് മാറുന്നതിന് മുന്നോടിയായി സെയിൽസ് വിഭാഗത്തിൽ പുനക്രമീകരണം നടത്തി ടെക് ഭീമനായ ഡെൽ. ജീവനക്കാർക്ക് ഇതുസംബന്ധിച്ച് ഡെൽ അറിയിപ്പ് നൽകിയെന്നാണ് വിവരം. എ.ഐ അധിഷ്ഠിതമായ പുതിയ സെയിൽസ് യൂണിറ്റ് നിർമിക്കുകയാണ് ഡെല്ലിന്റെ ലക്ഷ്യമെന്നും കമ്പനി ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. അതേസമയം, മാറ്റത്തിന്റെ ഭാഗമായി എത്ര പേരെ പിരിച്ചുവിടുമെന്ന് ഡെൽ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും 12,500 പേർക്കെങ്കിലും ജോലി നഷ്ടമാവുമെന്നാണ് സൂചന. ഡെല്ലിന്റെ ആകെ ജീവനക്കാരിൽ 10 ശതമാനം വരുമിത്. ഡെല്ലിന്റെRead More →

ഭൂമി വിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ നികുതി: ബജറ്റ് നിർദേശത്തിൽ ഇളവ് അനുവദിക്കാൻ കേന്ദ്ര നീക്കം

ന്യൂഡൽഹി: ഭൂമി വിൽക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കൊണ്ടുവന്ന പുതിയ നികുതി നിർദേശത്തിന്മേൽ ധനമന്ത്രാലയം ഇളവ് അനുവദിച്ചേക്കും. ഭൂസ്വത്ത് വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപ്പിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ ആനുകൂല്യം എടുത്തുകളയുകയും നികുതിനിരക്ക് 20ൽ നിന്ന് 12.5 ശതമാനമായി കുറയ്ക്കുകയും ചെയ്ത തീരുമാനത്തിൽ ഇളവ് അനുവദിക്കാനാണ് നീക്കം. നികുതി കുറച്ചെങ്കിലും ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതാക്കിയത് ഫലത്തിൽ സ്ഥലം വിൽക്കുന്നവരുടെ നികുതിഭാരം കൂട്ടുകയേയുള്ളൂ എന്നും റിയൽ‌Read More →

വന്ദേഭാരത് മെട്രോ ട്രെയിന്‍ ട്രയല്‍ റണ്‍ വിജയം; കേരളത്തിന് 10 സര്‍വീസുകള്‍ ലഭിച്ചേക്കും

മെമു ട്രെയിനുകള്‍ക്ക് പകരം കൊണ്ടുവരാനൊരുങ്ങുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ ആദ്യത്തെ പരീക്ഷണ ഓട്ടം വിജയകരം. ചെന്നൈ ബീച്ച്-കാട്ട്പാടി റൂട്ടിലാണ് വന്ദേഭാരത് മെട്രോയുടെ പരീക്ഷണ ഓട്ടം നടന്നത്. പേരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) നിര്‍മിച്ച ട്രെയിനിന് 130 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുണ്ട്. പൂര്‍ണമായി ശീതീകരിച്ച വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ കോച്ചുകളില്‍ 100 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. 200 യാത്രക്കാര്‍ക്ക് കോച്ചുകളില്‍ നിന്ന് യാത്ര ചെയ്യാനും സാധിക്കും. ഓട്ടോമാറ്റിക് ഡോറുകളുംRead More →

സെര്‍ച്ച് എഞ്ചിൻ കുത്തകയ്ക്കായി ഗൂഗിള്‍ നിയമവിരുദ്ധമായി പണം ചെലവാക്കിയെന്ന് യുഎസ് കോടതി

ഗൂഗിൾ സെർച്ച് എഞ്ചിന്റെ കുത്തക നിലനിർത്തുന്നതിനായി ഗൂഗിൾ നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളർ ചെലവാക്കിയെന്ന് യുഎസ് കോടതി. ഇതുവഴി കമ്പനി യുഎസിലെ ആന്റി ട്രസ്റ്റ് നിയമം ലഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൂഗിളിന്റെ വിപണിയിലെ മേധാവിത്വത്തിനെതിരെ നടപടി സ്വീകരിച്ച സർക്കാർ ഏജൻസികൾക്ക് അനുകൂലമായാണ് കോടതി വിധി. ഗൂഗിൾ ഒരു കുത്തക സ്ഥാപനമാണെന്നും അത് നിലനിർത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ടെന്നും ഡിസ്ട്രിക് ജഡ്ജി അമിത് മേത്ത 277 പേജുള്ള വിധി പകർപ്പിൽ പറഞ്ഞു. സെർച്ച് വിപണിയിലെRead More →

ന്യൂഡൽഹി: അദാനി ഗ്രൂപ്പിലെ പിന്തുടർച്ച പദ്ധതിയിൽ വ്യക്തത വരുത്തി അദാനി എന്റർപ്രൈസ്. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിലാണ് കമ്പനി വ്യക്തത വരുത്തിയിരിക്കുന്നത്. ഗൗതം അദാനിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗൗതം അദാനി നടത്തിയ അഭിമുഖത്തെ സംബന്ധിച്ച് വ്യക്തത വരുത്താൻ ​ആഗ്രഹിക്കുകയാണ്. കമ്പനിയുടെ സുസ്ഥിരതക്കായാണ് പിന്തുടർച്ച പദ്ധതിയെ കുറിച്ച് അദാനി സംസാരിച്ചത്. പിന്തുടർച്ചക്കാരെ തെരഞ്ഞെടുക്കുകയെന്നത് വ്യവസ്ഥാപിതമായി നിരവധി ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നൊരു പ്രക്രിയയാണെന്നായിരുന്നു അദാനിRead More →