മൂന്നാം ദിനവും സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54240 രൂപയാണ്. ബുധനാഴ്ച സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് അങ്ങോട്ട് ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്. നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6780Read More →

ആയിരക്കണക്കിനാളുകളുടെ തൊഴിൽനഷ്ടമാകും; സ്ഥാപനം പൂട്ടേണ്ടി വരും, പാപ്പർ നടപടിക്കെതിരെ ബൈജൂസ്

ന്യൂഡൽഹി: പാപ്പർ നടപടികൾ മൂലം ബൈജൂസിൽ ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടമാകുമെന്ന് സി.ഇ.ഒ ബൈജു രവീന്ദ്രൻ. പാപ്പർ നടപടികളുമായി മുന്നോട്ട് പോയാൽ സ്ഥാപനം പൂട്ടേണ്ട ഗതിയുണ്ടാകുമെന്നും ബൈജു രവീ​ന്ദ്രൻ കർണാടക ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു. റോയിട്ടേഴ്സാണ് ബൈജുവിന്റെ ഹരജിയി​ലെ വിവരങ്ങൾ പുറത്ത് വിട്ടത്. ബൈജൂസി​നെ പിന്തുണക്കുന്ന നിക്ഷേപകരായ പ്രോസുസ്, ജനറൽ അറ്റ്ലാന്റിക് എന്നിവർക്ക് കഴിഞ്ഞ ഏതാനം മാസങ്ങളായി തിരിച്ചടിയേറ്റിയിരുന്നു. ഇതുമൂലം തൊഴിൽ വെട്ടിക്കുറക്കാൻ കമ്പനികൾ നിർബന്ധിതമായിരുന്നു. ഇതും ബൈജൂസിലെRead More →

ആ​ഗോള ബ്രാൻഡുകളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായി അന്താരാഷ്ട്ര വാച്ച് എക്സ്പോക്ക് ലുലുവിൽ തുടക്കം

കൊച്ചി : ലോകോത്തര ബ്രാൻഡുകളുടെ വ്യത്യസ്ഥമായ കളക്ഷനുകൾ അടക്കം അവതരിപ്പിച്ച് വാച്ച് എക്സപോയ്ക്ക് കൊച്ചി ലുലു മാൾ സെൻട്രൽ ഏട്രിയത്തിൽ തുടക്കമായി. ചലച്ചിത്ര നടി നിഖില വിമൽ എക്സപോ ഉദ്ഘാടനം ചെയ്തു. സ്വിസ്, റാഡോ, ഫ്രാങ്ക് മുള്ളർ,ലോംഗിൻസ് , ടിസോട്ട്, വിക്ടോറിനോക്സ്, മൊവാഡോ, കോൺകോർഡ്, സിറ്റിസൺ, ബോസ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് വാച്ച് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. ജെന്റ്സ്, വുമൺ വിഭാ​ഗങ്ങളിൽ ആകർഷകമായ കളക്ഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ബ്രാൻഡഡ് വാച്ചുകൾക്ക്Read More →

സഹജ്‌ സോളാര്‍ 90% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: എസ്‌എംഇ കമ്പനിയായ സഹജ്‌ സോളാര്‍ 90 ശതമാനം പ്രീമിയത്തോടെ ഇന്ന് ലിസ്റ്റ്‌ ചെയ്‌തു. 180 രൂപ ഇഷ്യു വിലയുണ്ടായിരുന്ന സഹജ്‌ സോളാര്‍ 342 രൂപയിലാണ്‌ ഇന്ന് വ്യാപാരം തുടങ്ങിയത്‌. ലിസ്റ്റ്‌ ചെയ്‌ത വിലയില്‍ നിന്നും 10 ശതമാനം കൂടി ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ഈ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 359.10 രൂപയാണ്‌ ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. 472 മടങ്ങാണ്‌ സഹജ്‌ സോളാര്‍ എസ്‌എംഇ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. എസ്‌എംഇRead More →

വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ഈ വർഷമെത്തിയത് 40 അധിക കപ്പലുകൾ

കൊച്ചി: വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ഇതുമൂലം വാണിജ്യ സമൂഹത്തിനു മികച്ച നേട്ടമുണ്ടാകും. അധിക സർവീസുകളിൽ പലതും വമ്പൻ മദർ ഷിപ്പുകളാണ്. യുഎൽസിവി (അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ്) വിഭാഗത്തിൽപെടുന്ന എംഎസ്‌സി അറോറ, എംഎസ്‌സി മരിയഗ്രാസിയ, എംഎസ്‌സി ഡാർലീൻ തുടങ്ങിയവ ഉൾപ്പെടെ. ഇവയെല്ലാം 365 മീറ്ററിലേറെ നീളമുള്ള കൂറ്റൻ കപ്പലുകളാണ്. ഡിപി വേൾഡിനു കീഴിലുള്ള ടെർമിനൽ ജൂൺ മാസത്തിൽRead More →