യു.പി.ഐ ഇടപാടിൽ വൻ വർധന; പ്രതിമാസം പുതിയ 60 ലക്ഷം ഉപയോക്താക്കൾ

ന്യൂഡൽഹി: യൂണിഫൈഡ് പേമെന്‍റ് ഇൻർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടിൽ വൻ വർധനയെന്ന് നാഷനൽ പേമെന്‍റ്സ് കോർപറേഷൻ (എൻ.പി.സി.ഐ) ചീഫ് ഓപറേറ്റിങ് ഓഫിസർ പ്രവീണ റായ്. റുപേ ക്രെഡിറ്റ് കാർഡ് യു.പി.ഐയുമായി ബന്ധിപ്പിച്ചതും കൂടുതൽ വിദേശരാജ്യങ്ങളിൽ സേവനം ലഭ്യമാക്കിയതുമാണ് ഇടപാടുകാരുടെ എണ്ണം കുത്തനെ വർധിക്കുന്നതിലേക്ക് നയിച്ചത്. ഓരോ മാസവും 30 മുതൽ 60 ലക്ഷം വരെ പുതിയ ഉപയോക്താക്കൾ യു.പി.ഐയിലേക്ക് വരുന്നതായും പ്രവീണ റായ് പറഞ്ഞു. എൻ.പി.സി.ഐയുടെ കണക്കുകൾ പ്രകാരം ഒരുRead More →

ബാങ്ക് നിക്ഷേപം കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍ബിഐ

മുംബൈ: ബാങ്കിലെത്തുന്ന ഗാർഹിക നിക്ഷേപത്തിൽ കുറവുണ്ടായതിൽ ആശങ്ക പ്രകടിപ്പിച്ച് ആർബിഐ. നിക്ഷേപം ആകർഷിക്കാനും പണലഭ്യത വർധിപ്പിക്കാനുമുള്ള നടപടികൾ ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിക്ഷേപം ആകർഷിക്കുന്നതിനേക്കാൾ വായ്പാ തോത് കൂട്ടുന്നതിലാണ് കുറച്ചുകാലമായി ബാങ്കുകളുടെ ശ്രദ്ധയെന്ന് മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം സൂചിപ്പിച്ചു. നിക്ഷേപം വർധിപ്പിക്കാൻ വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിന് പരമ്പരാഗതമായി ബാങ്കുകളെ ആശ്രയിച്ചിരുന്ന കുടുംബങ്ങളും വ്യക്തികളുംRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറയുന്നു. മൂന്ന് ദിവസത്തിനിടെ പവന്റെ വിലയിൽ 760 രൂപയുടെ കുറവാണ് ഉണ്ടായത്. ജൂലൈ 17ാം തീയതി ഒരു പവൻ സ്വർണത്തിന്റെ വില 55,000 രൂപയായിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില ഇടിഞ്ഞു. ജൂലൈ 18ന് വില 54880 രൂപയായും 19ന് 54520 ആയും വില കുറഞ്ഞു. ഇന്ന് 54,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന്Read More →

എഐ മിഷന് കൂടുതൽ കരുത്തുപകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കും

ന്യൂഡൽഹി: 10,000 കോടിയിലേറെ രൂപയുടെ നീക്കിയിരുപ്പോടെ കേന്ദ്രസർക്കാർ രൂപം കൊടുത്ത എഐ മിഷന് കൂടുതൽ കരുത്തുപകരുന്ന തീരുമാനങ്ങൾ 23ന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിലുണ്ടാകുമോയെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. എഐ സോഫ്റ്റ്‍വെയറുകൾ പ്രവർത്തിപ്പിക്കാനുള്ള ഉയർന്ന കംപ്യൂട്ടിങ് ശേഷി അടക്കമാണ് എഐ മിഷൻ വഴി ലക്ഷ്യംവയ്ക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ജോലി പോകുന്നവർക്ക് കൈത്താങ്ങേകാൻ ‘റോബട്ട് ടാക്സ്’ ഏർപ്പെടുത്തണമെന്നാണ് ആർഎസ്എസ് പോഷകസംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ സ്വരൂപിക്കുന്നRead More →

സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു. കേന്ദ്ര ബജറ്റ് ദിവസമായ ജൂലൈ 23ന് റിസർവ് ബാങ്കിന്‍റെ കോർ ബാങ്കിങ്ങ് സൊല്യൂഷനായ ഇ-കുബേർ വഴി 1,000 കോടി രൂപയാണ് കടമെടുക്കുക. നടപ്പ് സാമ്പത്തിക വർഷം (2024-25) സംസ്ഥാന സർക്കാർ ഇതിനകം മാത്രം 11,500 കോടി രൂപ കടമെടുത്തു കഴിഞ്ഞു. നടപ്പുവർഷം ആകെ 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്നാണ് കേന്ദ്രംRead More →