ഇന്ത്യൻ വളർച്ചയിലെ അവസരങ്ങളും പ്രശ്നങ്ങളും മുന്നറിയിപ്പുകളും തുറന്നുകാട്ടി സാമ്പത്തിക സർവേ
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് കാർഡായ സാമ്പത്തിക സർവേ ലോക്സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പിൻ്റെ സാമ്പത്തിക വിഭാഗമാണ് ഇത് തയാറാക്കിയത്. ഇതിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയും, ഇപ്പോഴത്തെ സ്ഥിതിയും, അവസരങ്ങളും, പ്രശ്നങ്ങളും, മുന്നറിയിപ്പുകളും ചൂണ്ടി കാണിക്കുന്നു. അവസരങ്ങൾ ആഗോള വെല്ലുവിളികൾക്കിടയിലും, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 8.2 ശതമാനം വർദ്ധിച്ചുRead More →





