കാലാവസ്ഥ പ്രതികൂലം; റബർ ഉൽപാദന മേഖല മ്ലാനതയിൽ
2024-07-01
കനത്ത മഴയിൽ സംസ്ഥാനത്ത് റബർ വെട്ട് പൂർണമായി സ്‌തംഭിച്ചത് കർക്കടകത്തിന് മുന്നേ പുതിയ ഷീറ്റ് വിൽപനയക്ക് എത്താനുള്ള സാധ്യതകൾക്ക് മങ്ങലേൽപിക്കും. പ്രതികൂല കാലാവസ്ഥയിൽ നാല് മാസമായി റബർ ഉൽപാദന മേഖല മ്ലാനതയിലാണ്. പുതിയ ചരക്ക് വരവിന് കാലതാമസം നേരിടുമെന്ന് വ്യക്തമായത് വ്യവസായികളെ സമ്മർദത്തിലാക്കി. ആഭ്യന്തര വില ഉയർത്തിയിട്ടും ആവശ്യാനുസരണം ഷീറ്റും ലാറ്റക്‌സും കണ്ടെത്താൻ ടയർ നിർമാതാക്കൾക്കായില്ല. കാലവർഷത്തിന്റെ തുടക്കം റബർ ടാപ്പിങ്ങിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് നേരത്തേ തോട്ടം മേഖലRead More →
