ബിഎസ്എന്‍എല്ലിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ആളുകള്‍ മത്സരിക്കുന്നു

ദില്ലി: രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് ഗുണമായത് ബിഎസ്എന്‍എല്ലിന്. പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ആളുകള്‍ മത്സരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. രണ്ടരലക്ഷത്തോളം ഉപഭോക്താക്കളെയാണ് സിം പോര്‍ട്ടബിള്‍ സംവിധാനം വഴി ബിഎസ്എന്‍എല്ലിന് പുതുതായി കിട്ടിയത്. ഇതോടൊപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന് ലഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജിയോയും എയര്‍ടെല്ലും വിഐയും വര്‍ധിപ്പിച്ച നിരക്കുകള്‍Read More →

ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

മുംബൈ: ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഹൈടെക് നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥാ വ്യതിയാന പദ്ധതികള്‍ എന്നിവയിലേക്ക് വിദേശ നിക്ഷേപകര്‍ ഈ സാമ്പത്തിക വര്‍ഷം 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് സിറ്റി ഗ്രൂപ്പ് ഇന്‍ക്. കാലാവസ്ഥാ പരിവര്‍ത്തനം വലിയ രീതിയില്‍ പരിഗണിക്കപ്പെടുന്നു. ഇത് വിദേശ ഫണ്ടുകളുടെ ഒഴുക്കിന് കാരണമാകുമെന്ന് സിറ്റി ഗ്രൂപ്പ് ഇന്ത്യ കോര്‍പ്പറേറ്റ് ബാങ്കിംഗ് മേധാവി കെ ബാലസുബ്രഹ്‌മണ്യന്‍ പറയുന്നു.അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 110 ബില്യണ്‍Read More →

സ്വകാര്യ മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോ, എയർടെൽ, വോ​ഡഫോൺ-ഐഡിയ എന്നിവർ താരിഫ് നിരക്കുകളിൽ വർധന വരുത്തിയപ്പോൾ കോളടിച്ചത് ബി.എസ്.എൻ.എല്ലിന്. കമ്പനികൾ നിരക്ക് കൂട്ടിയതിന് ശേഷം ബി.എസ്.എൻ.എല്ലിന് 27.5 ലക്ഷം ഉപയോക്താക്കളെ അധികമായി ലഭിച്ചുവെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനികൾ ചാർജ് വർധിപ്പിച്ചതിന് പിന്നാലെ ഘർ വാപ്പസി ടു ബി.എസ്.എൻ.എൽ, ബോയ്കോട്ട് ജിയോ കാമ്പയിനുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രണ്ടര ലക്ഷം പേരാണ് ​ചാർജ് വർധനക്ക് ശേഷം മറ്റ് കമ്പനികളിൽ നിന്ന്Read More →

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ളെ പാ​പ്പ​ര്‍ ക​മ്പ​നി​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ദേ​ശീ​യ ക​മ്പ​നി കാ​ര്യ ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വി​നെ​തി​രെ മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ജു​ടെ​ക് ക​മ്പ​നി​യാ​യ ബൈ​ജൂ​സ് അ​പ്പീ​ൽ ന​ൽ​കി. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് (ബി.​സി.​സി.​ഐ) ന​ല്‍കി​യ ഹ​ര​ജി​യി​ലാ​ണ് ബൈ​ജൂ​സി​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം ക​മ്പ​നി​യെ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്റെ മു​ന്നോ​ടി​യാ​യ ന​ട​പ​ടി​ക്ക് തു​ട​ക്ക​മി​ട്ട​ത്. സ്‌​പോ​ണ്‍സ​ര്‍ഷി​പ് വ​ക​യി​ല്‍ 158 കോ​ടി രൂ​പ ബൈ​ജൂ​സ് ത​രാ​നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി.​സി.​സി.​ഐ ഹ​ര​ജി ന​ല്‍കി​യ​ത്. ബൈ​ജൂ​സി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് മേ​ല്‍നോ​ട്ടം വ​ഹി​ക്കാ​നും പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കാ​നും ട്രൈ​ബ്യൂ​ണ​ൽRead More →

തിരുവനന്തപുരം: കെ-റെയിലിന് ഐ.എസ്.ഒ 9001-2015 സർട്ടിഫിക്കറ്റ്. കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ തന്നെയാണ് കമ്പനിക്ക് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ-റെയിൽ. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍ സൗകര്യ വികസനം, പുനര്‍വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട്, വിശദമായ രൂപരേഖ തയാറാക്കല്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി, എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി എന്നിവയാണ് കെ-റെയിലിന്റെRead More →