കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കും
ന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ നികുതി സംബന്ധമായ നിരവധി പ്രതീക്ഷകളാണ് വിദഗ്ധർ പങ്കു വെക്കുന്നത്. വിവിധ തരം എക്സംപ്ഷനുകൾ,ഡിഡക്ഷനുകൾ എന്നിവ ലഭിച്ചേക്കാമെന്നാണ് പ്രാഥമികമായ വിലയിരുത്തൽ. 2024 ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ നികുതി സംബന്ധമായ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെന്നത് പ്രതീക്ഷയുടെ തോത് വർധിപ്പിക്കുന്നു. പുതിയ നികുതി ഘടനയുടെ ജനകീയവൽക്കരണം: 2020 വർഷത്തിലെ കേന്ദ്രബജറ്റിലാണ് പുതിയ നികുതി ഘടന രാജ്യത്ത് അവതരിപ്പിച്ചത്. അതേ സമയം ഇതിൽ വളരെ പരിമിതമായ എക്സംപ്ഷനുകൾ,ഡിഡക്ഷനുകൾ തുടങ്ങിയവRead More →





