ഗോതമ്പ് വിലസ്ഥിരത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍
മുംബൈ: രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഗോതമ്പ് വിലസ്ഥിരത ഉറപ്പാക്കാന്‍ ഉചിതമായ നയപരമായ ഇടപെടലുകള്‍ നടത്തുമെന്ന് സര്‍ക്കാര്‍. ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ സമിതി യോഗത്തിന് ശേഷം, ഗോതമ്പ് വില സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ വില കിലോയ്ക്ക് രണ്ട് രൂപ വരെ വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 20 വരെ, ഗോതമ്പിന്റെ ശരാശരിRead More →



