ന്യൂ​യോ​ർ​ക്ക്: ശ​ത​കോ​ടീ​ശ്വ​ര​നും ഓ​ഹ​രി വി​പ​ണി വി​ദ​ഗ്ധ​നും നി​ക്ഷേ​പ​ക​നു​മാ​ണ് അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ വാ​ര​ൻ ബ​ഫ​റ്റ്. 93 വ​യ​സ്സു​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്. മ​ര​ണ​ശേ​ഷം സ്വ​ത്തു​ക്ക​ൾ ആ​ർ​ക്ക് ല​ഭി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് പു​തി​യ ഉ​ത്ത​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ബ​ഫ​റ്റ്. നേ​ര​ത്തേ ത​യാ​റാ​ക്കി​യ വി​ൽ​പ​ത്ര​ത്തി​ലാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ പ​ത്ര​​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ര​വ​ധി ത​വ​ണ അ​ദ്ദേ​ഹം വി​ൽ​പ​ത്രം തി​രു​ത്തി​യി​ട്ടു​ണ്ട്. മ​ര​ണ​ശേ​ഷം മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​നാ​യ ബി​ൽ ഗേ​റ്റ്സി​ന്റെ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ബി​ൽ ആ​ൻ​ഡ്Read More →

ബന്‍സാല്‍ വയര്‍ ഐപിഒ ജൂലായ്‌ 3 മുതല്‍

മുംബൈ: ബന്‍സാല്‍ വയറിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ മൂന്നിന്‌ തുടങ്ങും. ജൂലായ്‌ അഞ്ച്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഐപിഒയുടെ ഇഷ്യു വില 243-256 രൂപയാണ്‌. 10 രൂപ മുഖവിലയുള്ള 58 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 10ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.ഓഹരികളുടെ വില്‍പ്പനയിലൂടെ 745 കോടി സമാഹരിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനംRead More →

സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് പരിധി 50,000 ആക്കിയേക്കും; കള്ളക്കടത്ത് കുറയ്ക്കാനും കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുമുള്ള നീക്കം

കൊച്ചി: സ്വർണക്കള്ളക്കടത്ത് കുറയ്ക്കാനും കള്ളപ്പണം സ്വർണത്തിലൂടെ വെളുപ്പിക്കുന്നത് തടയാനും സ്വർണക്കച്ചവടത്തിൽ കേന്ദ്രം കുരുക്കുമുറുക്കിയേക്കും. കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന. സ്വർണം വാങ്ങുമ്പോൾ നിലവിൽ രണ്ടുലക്ഷം രൂപവരെയുള്ള ഇടപാടുകൾ പണമായിത്തന്നെ നൽകാം. അതിന് മുകളിലേക്കുള്ളത് ബാങ്ക് ട്രാൻസ്ഫറോ ചെക്കോ ഡിജിറ്റൽ ഇടപാടുകളോ ആയിരിക്കണം. ഒപ്പം പാൻകാർഡും ഹാജരാക്കണം. ഈ പാൻകാർഡ് പരിധി 50,000 രൂപയാക്കി കുറച്ചേക്കും. അങ്ങനെയെങ്കിൽ ഒരു പവൻ വാങ്ങണമെങ്കിൽപ്പോലും പാൻകാർഡും ഡിജിറ്റൽ ഇടപാടും നിർബന്ധമായേക്കും.രാജ്യത്തെ രണ്ടരലക്ഷത്തിലേറെയുള്ള ജൂവലറി വ്യവസായത്തെRead More →

ഐടി പാർക്കുകളിലെ സേവന കയറ്റുമതി വരുമാനം 20,000 കോടി കവിഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ ഐടി പാർക്കുകളിൽ നിന്നുള്ള കയറ്റുമതി വരുമാനം 20,000 കോടിക്ക് മുകളിലെത്തി. 21,000 കോടി രൂപയോളമാണ് കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ ഐടി കയറ്റുമതി വരുമാനം. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ (ജിടെക്) കണക്കുപ്രകാരമാണ് ഇത്. ദേശീയ തലത്തിൽ ഏകദേശം രണ്ടുലക്ഷം കോടി രൂപയാണ് ഐടി കയറ്റുമതി വരുമാനം. ഇതിൽ 1% മാത്രമാണ് കേരളത്തിന്റെ വിഹിതം. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട്Read More →

പുതിയ നികുതി വ്യവസ്ഥയെക്കുറിച്ച് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഉണ്ടായേക്കും

ന്യൂഡൽഹി: കേന്ദ്രത്തിൽ വീണ്ടും സർക്കാർ രൂപീകരിച്ചതിന് പിന്നാലെ, 2024-ലെ ബജറ്റ് അവതരണം എത്തുന്നു. ജൂലൈയിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഇത്തവണത്തെ ബജറ്റിൽ എല്ലാ ജനങ്ങളും ഗുണഭോക്താക്കളാകുമെന്നാണ് വിലയിരുത്തൽ. നികുതി ഇളവ് സംബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമന് എന്തെങ്കിലും പ്രഖ്യാപനം നടത്താനാകുമെന്നാണ് കരുതുന്നത്. പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ ഇളവ് പരിധി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു. കൂടാതെ, പഴയ നികുതി സമ്പ്രദായത്തിന് കീഴിലുള്ള നികുതി സ്ലാബ്Read More →