ന്യൂഡൽഹി: ഇന്ത്യയിൽ അവകാശികളില്ലാതെ ബാങ്കുകളിലുള്ളത് 78,213 കോടിയെന്ന് ആർ.ബി.ഐ. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്ത് അവകാശികളില്ലാത്ത നിക്ഷേപത്തിൽ 26 ശതമാനം വർധനയുണ്ടായെന്നും ആർ.ബി.ഐ അറിയിച്ചു. കഴിഞ്ഞ വർഷം 62,225 കോടിക്കാണ് രാജ്യത്ത് അവകാശികളില്ലാതിരുന്നത്. രാജ്യത്തെ സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ള ബാങ്കുകൾ 10വർഷമായിട്ടും അവകാശികൾ അന്വേഷിച്ച് വരാത്ത നിക്ഷേപം Depositor Education and Awareness(DEA) ഫണ്ടിലേക്ക് മാറ്റണമെന്നും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്. ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച്Read More →

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. 160 രൂപയുടെ കുറവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 53,200 രൂപയായി കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,650 രൂപയായും സ്വർണ്ണവില ഇടിഞ്ഞു. 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 5,525 രൂപയായി. കഴിഞ്ഞ ഒരാഴ്ചയായി അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇന്റർനാഷണൽ മാർക്കറ്റിൽ സ്​പോട്ട് ഗോൾഡിന്റെ വില 0.5 ശതമാനം ഇടിഞ്ഞിരുന്നു.Read More →

ബാങ്കിൽ ജീവനക്കാരില്ല; ചൂണ്ടിക്കാട്ടിയ ഉപഭോക്താവിനോട് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് എസ്.ബി.ഐ

ന്യൂഡൽഹി: ബാങ്കിൽ ജീവനക്കാരില്ലെന്ന് ഫോട്ടോസഹിതം ചൂണ്ടിക്കാട്ടിയ ഉപഭോക്താവിനോട് ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് എസ്.ബി.ഐ. എക്സിലൂടെയാണ് ഓഫീസിലെ ഒഴിഞ്ഞ കസേരുകളുടെ ചിത്രം പങ്കുവെച്ച് ജീവനക്കാരില്ലെന്ന് ഉപഭോക്താവ് ചൂണ്ടിക്കാട്ടിയത്. ലളിത് സോളങ്കിയെന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ് എസ്.ബി.ഐയിലെത്തിയപ്പോൾ ജീവനക്കാരില്ലാത്ത സംഭവം സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ സമയം മൂന്ന് മണിയാണ് എസ്.ബി.ഐയിലെ മുഴുവൻ ജീവനക്കാരും ഭക്ഷണം കഴിക്കാൻ പോയിരിക്കുകയാണെന്നാണ് പറയുന്നത്. തങ്ങളുടെ ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനായി പ്രത്യേക സമയമില്ലെന്നാണ് എസ്.ബി.ഐ അറിയിക്കുന്നത്. ലോകം മാറിയാലും എസ്.ബി.ഐRead More →

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ. 19 കിലോ ഗ്രാം സിലിണ്ടറിന് 70.5 രൂപയാണ് എണ്ണകമ്പനികൾ കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ റീടെയിൽ വില കൊച്ചിയിൽ 1685.50 രൂപയായി കുറഞ്ഞു. കഴിഞ്ഞ മാസവും വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 19 രൂപയുടെ കുറവാണ് വരുത്തിയത്. തുടർച്ചയായി ഇപ്പോൾ വാണിജ്യ പാചകവാതകത്തിന്റെ വില കുറക്കുകയാണ്. അതേസമയം, ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്താൻ എണ്ണകമ്പനികൾRead More →