സൈബറാക്രമണമുണ്ടാവാൻ സാധ്യത; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ
ന്യൂഡൽഹി: സൈബറാക്രമണമുണ്ടാവാനുള്ള സാധ്യത മുൻനിർത്തി ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ. മുഴുവൻ സമയവും ബാങ്കിന്റെ സിസ്റ്റം നിരീക്ഷിക്കണമെന്ന് ആർ.ബി.ഐ മുന്നറിയിപ്പിൽ പറയുന്നു. ഇന്റലിജൻസിൽ നിന്നും ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ നിർദേശം. ജൂൺ 24ാം തീയതിയാണ് ആർ.ബി.ഐ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നേരത്തെ നിരവധി സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ലുൽസ്സെക് എന്ന സംഘം ഇന്ത്യൻ ബാങ്കുകളെ ലക്ഷ്യമിട്ടതായി ആർ.ബി.ഐ മുന്നറിയിപ്പ് നൽകിയിരുന്നു. സമാനമായ മുന്നറിയിപ്പ് രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന് കഴിഞ്ഞRead More →



