കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 240 രൂപയുടെ വർധന. 52,920 രൂപയായാണ് വില ഉയർന്നത്. ഗ്രാമിന് 30 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6615 രൂപയായാണ് കൂടിയത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സ്റ്റൈഡിയായി തുടരുകയാണ്. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ടായി. വില 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 2,313.76 ഡോളറായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറേ ദിവസങ്ങളായി 2300 ഡോളറിൽ തുടരുകയാണ്.Read More →

ന്യൂ​ഡ​ൽ​ഹി: അ​ക്കൗ​ണ്ടു​ക​ളി​ൽ നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ത്ത ഓ​ഹ​രി വി​പ​ണി​യി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ​സെ​ക്യൂ​രി​റ്റി എ​ക്സേ​ഞ്ച് ബോ​ർ​ഡ് ​ഓ​ഫ് ഇ​ന്ത്യ (സെ​ബി). ജൂ​ൺ 30ന​കം നാ​മ​നി​ർ​ദേ​ശം ന​ൽ​കാ​ത്ത ഡീ​മാ​റ്റ്, മ്യൂ​ച്ച്വ​ൽ ഫ​ണ്ട് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​മെ​ന്ന തീ​രു​മാ​നം റ​ദ്ദാ​ക്കി. മാ​ത്ര​മ​ല്ല, നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ത​ട​യ​പ്പെ​ട്ട ലാ​ഭ​വി​ഹി​തം, പ​ലി​ശ തു​ട​ങ്ങി​യ​വ നി​ക്ഷേ​പ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യും. ഓ​ഹ​രി വി​പ​ണി​യി​ലെ ബ്രോ​ക്ക​ർ​മാ​ർ, അ​സെ​റ്റ് മാ​നേ​ജ്മെ​ന്റ് ക​മ്പ​നി​ക​ൾ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ബി തീ​രു​മാ​നം. അ​തേ​സ​മ​യം, പു​തി​യRead More →

മുംബൈ: ഇന്ത്യൻ രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച. ചൊവ്വാഴ്ച റെക്കോഡ് നഷ്ടത്തിനരികിലേക്ക് രൂപ വീണു. മറ്റ് ഏഷ്യൻ കറൻസികളിലും ഇന്ന് കനത്ത നഷ്ടം രേഖപ്പെടുത്തി. രൂപ കൂടുതൽ തകരുന്നത് തടയാൻ കേന്ദ്രബാങ്ക് ഡോളർ വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. 83.56ലാണ് രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം 83.50ത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിലിലെ റെക്കോഡ് തകർച്ചയായ 83.57ലേക്ക് രൂപ വീഴാൻ ഒരുങ്ങിയെങ്കിലും ആർ.ബി.ഐ ഇടപെടലാണ് ഇന്ത്യൻ കറൻസിയെ പിടിച്ചുനിർത്തിയത്.Read More →

എസ്‌ഐപി തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി ്നടത്തുന്ന നിക്ഷേപം തുടര്‍ച്ചയായ രണ്ടാമത്തെ മാസവും 20,000 കോടി രൂപയ്‌ക്ക്‌ മുകളിലെത്തി. മെയ്‌ മാസത്തില്‍ 20,904.37 കോടി രൂപയാണ്‌ എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്‌. ഏപ്രിലില്‍ ഇത്‌ 20,371.47 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ എസ്‌ഐപി നിക്ഷേപം 14,749 കോടി രൂപയായിരുന്നു. മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണവും റെക്കോഡിലെത്തി. മെയ്‌ 31ലെ കണക്ക്‌ പ്രകാരം 8.75 ലക്ഷംRead More →

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനം പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്മ്മാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വിസിൽ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നൽകാനാണ് തീരുമാനം. ജൂൺ അവസാനം ട്രയൽ നടത്താനാകും. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. ഡ്രജിങ്ങ് 98%, പുലിമുട്ട്Read More →