ഐബിഎസിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി

തിരുവനന്തപുരം: ആഗോള ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര ഡിജിറ്റല്‍ ടെക്നോളജി സേവന ദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ ചുമതലയേറ്റു. 2018 മുതല്‍ സിഇഒ ആയി സേവനമനുഷ്ഠിച്ചിരുന്ന ആനന്ദ് കൃഷ്ണന്‍റെ പിന്‍ഗാമിയായാണ് സോമിത് പദവിയിലെത്തുന്നത്. ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസിന് സോമിത് റിപ്പോര്‍ട്ട് ചെയ്യും. മൈക്രോസോഫ്റ്റ്, എസ്എപി, ഒറാക്കിള്‍, എഒഎല്‍ തുടങ്ങിയ പ്രമുഖ കമ്പനികളില്‍ സുപ്രധാന പദവികള്‍ വഹിച്ച സോമിത്Read More →

ഭാരത് എന്‍സിപിയില്‍ നിന്ന് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ്ങ് നേടി പഞ്ച് ഇവി

കൊച്ചി: ടാറ്റ മോട്ടോര്‍സിന്റെ ഉപസ്ഥാപനവും ഇന്ത്യയിലെ ഇ.വി വിപ്ലവത്തിന്റെ തുടക്കാരുമായ ടാറ്റ പാസഞ്ചര്‍ ഇലക്ടിക് മൊബിലിറ്റി ലിമിറ്റഡിന്റെ (ടി.പി.ഇ.എം) വാഹനങ്ങളായ പഞ്ച് ഇ.വി, നെക്‌സോണ്‍ ഇ.വി എന്നിവയ്ക്ക് ഭാരത് – എന്‍.സി.എ.പി സുരക്ഷാ റേറ്റിങ്ങില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ്‌. ഇതുവരെ ഏതൊരു വാഹനവും നേടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന സ്‌കോറുകളാണ് പഞ്ച് ഇ.വി നേടിയിരിക്കുന്നത്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിന് (എ.ഒ.പി) 31.46/32, ചൈല്‍ഡ് ഒക്യുപേഷന്‍ പ്രൊട്ടക്ഷന് (സി.ഒ.പി) 45/49 പോയിന്റുകള്‍,Read More →

സംസ്ഥാനത്ത് മത്തിയുടെ വില കുതിച്ചുയരുന്നു

കൊച്ചി: മത്തിയുടെ വില കുതിച്ചുയരുന്നു. നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വില 400 രൂപയായി. എറണാകുളത്തെ ഒരു ഇടത്തരം ഹോട്ടലിൽ 3 മത്തിക്ക് 60 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2 ചെറിയ മത്തിക്ക് 70 രൂപ. അയലയ്ക്ക് 80 രൂപയും. ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാഴികളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നു. മൺസൂൺ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം. നേരത്തേRead More →

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഊർജ ഓഹരികളിലെ നേട്ടമാണ് വിപണികൾക്ക് കരുത്തായത്. ​ബോംബെ സൂചിക സെൻസെക്സ് 0.22 ശതമാനം നേട്ടത്തോടെ 77,180.69ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 0.25 ശതമാനം നേട്ടത്തോടെ 23,523.30ത്തിലാണ് വ്യാപാരം തുടങ്ങിയത്. ഊർജ ഓഹരികളിൽ 0.5 ശതമാനം നേട്ടമുണ്ടായി. 1.2 ശതമാനം നേട്ടത്തോടെ ഒ.എൻ.ജി.സിയാണ് ഏറ്റവും കൂടുതൽ​ നേട്ടമുണ്ടാക്കിയത്. പെട്രോളിയം കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നികുതി കേന്ദ്രസർക്കാർ കുറച്ചതാണ്Read More →

ക​ട്ട​പ്പ​ന: ക​റു​ത്ത പൊ​ന്നി​ന്റെ വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക് കു​തി​ക്കു​ന്നു. ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ൽ കു​രു​മു​ള​ക് വി​ല കി​ലോ​ക്ക്​ 700 ക​ട​ന്നു. 2014ൽ ​കു​രു​മു​ള​ക്​ വി​ല 700ൽ ​എ​ത്തി​യി​രു​ന്നു. ആ ​വി​ല​യാ​ണ് ഇ​പ്പോ​ൾ 705ലേ​ക്ക് ഉ​യ​ർ​ന്ന​ത്. ആ​റു​മാ​സം മു​മ്പ് കി​ലോ​ക്ക്​ 480 രൂ​പ​യാ​യി​രു​ന്ന വി​ല ജൂ​ൺ ആ​ദ്യ ആ​ഴ്ച 650 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ന്നി​രു​ന്നു അ​വി​ടെ​നി​ന്നാ​ണ്​ ഇ​പ്പോ​ൾ 705ലേ​ക്ക് ഉ​യ​ർ​ന്ന​ത്. ഒ​രാ​ഴ്​​ച​ക്കി​ടെ കി​ലോ​ക്ക്​ ശ​രാ​ശ​രി 60 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ്​Read More →