അദാനിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് പേടിഎം
മുംബൈ: പേടിഎമ്മിന്റെ പിതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സില്‍ ഓഹരി പങ്കാളിത്തം നേടുന്നതിനായി അദാനി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് പേടിഎം നിഷേധിച്ചു. ഈ റിപ്പോര്‍ട്ട് അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് കമ്പനി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. സെബിയുടെ നിര്‍ദേശ പ്രകാരം ചെയ്യേണ്ട വെളിപ്പെടുത്തലുകള്‍ കൃത്യമായി നടത്തുമെന്നും കമ്പനി വ്യക്തമാക്കി. അതേ സമയം പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ അദാനിയുമായി ചര്‍ച്ച നടത്തിയെന്ന ഇകണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് ശരിയല്ലെന്ന വാര്‍ത്താകുറിപ്പിനു ശേഷവും പേടിഎം ഓഹരിRead More →


