16,600 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസ്
ന്യൂഡൽഹി: ഓഹരി വിൽപനയിലൂടെ 16,600 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കാണ് ഓഹരി വിൽപന നടത്തുക. ഓഹരി വിൽപനയിലൂടെ 12,500 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എനർജി സൊലൂഷൻസ് ലിമിറ്റഡും തീരുമാനിച്ചിരുന്നു. ഒന്നോ അതിലധികമോ ഘട്ടങ്ങളായാണ് ഫണ്ട് സമാഹരണം നടത്തുക. ബോർഡ് തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം കൂടി ആവശ്യമാണ്. അദാനി എന്റർപ്രൈസസ് ഓഹരി ഉടമകളുടെ യോഗംRead More →




