തുംബെ ഗ്രൂപ് എ.ഐ ഡിവിഷൻ ആരംഭിച്ചു
ദുബൈ: നിർമിത ബുദ്ധി സാങ്കേതിക മുന്നേറ്റങ്ങളെ ഉൾപ്പെടുത്തി ആരോഗ്യ വിദ്യാഭ്യാസ പരിശീലനത്തിലും ക്ലിനിക്കൽ ഹെൽത്ത് കെയർ സർവിസ് മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തുംബെ ഗ്രൂപ് എ.ഐ ഡിവിഷൻ ആരംഭിച്ചു. നിർമിതബുദ്ധിയുടെ യുഗത്തിലേക്ക് മാറുമ്പോൾ മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉൾപ്പെടെയുള്ള പ്രധാന ബിസിനസുകളുടെ മുന്നേറ്റത്തിന് എ.ഐ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് തുബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീൻ പറഞ്ഞു. രോഗീപരിചരണത്തിലും ചികിത്സഫലങ്ങളിലും സാങ്കേതിക വിദ്യയുടെയും ഡേറ്റ സയൻസിന്റെയും സ്വാധീനംRead More →
