പ്രവാസി ക്ഷേമത്തിന് സംസ്ഥാന ബജറ്റിൽ ഒന്നുമില്ല; രണ്ട് പദ്ധതികളുടെ വിഹിതം കുറച്ചു, രണ്ടെണ്ണത്തിൽ വർധനവില്ല
തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് വർധനവില്ല. എന്നാൽ, രണ്ട് പദ്ധതികളുടെ വിഹിതത്തിൽ സംസ്ഥാന സർക്കാർ കുറവും വരുത്തി. പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെയും ‘സാന്ത്വന’ പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വർധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനസംയോജന ഏകോപന പദ്ധതിയുടെയും ‘കേരളRead More →


