മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ചത് ശരിവെച്ച് ഹൈകോടതി
കൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സിംഗിൾ െബഞ്ച് വിധി ചോദ്യം ചെയ്ത് റിസർവ് ബാങ്കും യു.എ. ലത്തീഫ് എം.എൽ.എയും 93 യു.ഡി.എഫ് സഹകരണ ബാങ്ക് പ്രസിഡന്‍റുമാരും സമർപ്പിച്ച അപ്പീലുകളാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്ന സഹകരണ നിയമഭേദഗതിയെത്തുടർന്ന് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച ലയനRead More →




