ജീവനക്കാരുടെ ക്ഷാമബത്ത കൂടും
2024 ജനുവരി മുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ നാലു ശതമാനം വർധനയുണ്ടാകും. ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വില സൂചികയിൽ 2023 ഡിസംബറിൽ കഴിഞ്ഞ ജൂണിനേക്കാൾ 10.5 പോയന്റ് വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ പ്രാധാന്യമുള്ള 88 നഗരങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 317 വിപണികളിലെ 463 ഇനം സാധനങ്ങളുടെയും സേവനങ്ങളുടെയും വില മാസംതോറും താരതമ്യം ചെയ്താണ് ക്ഷാമബത്ത കണക്കാക്കുന്നതിനാധാരമായ ഉപഭോക്തൃ വില സൂചിക തയാറാക്കുന്നത്. ഡിസംബറിലെ ഉപഭോക്തൃRead More →


