എയർ ഇന്ത്യ മുൻ സി.എം.ഡിക്കെതിരെ സി.ബി.ഐ കുറ്റപത്രം

ന്യൂഡൽഹി: സോഫ്റ്റ്‌വെയർ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് എയർ ഇന്ത്യ മുൻ സി.എം.ഡി, ജർമൻ കമ്പനിയായ എസ്.എ.പി എ.ജി, ഐ.ബി.എം എന്നിവർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. 2011ൽ എയർ ഇന്ത്യക്കുവേണ്ടി 225 കോടി രൂപയുടെ സോഫ്റ്റ്​വെയർ വാങ്ങിയതിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് സി.ബി.ഐ കേസെടുത്തത്.എയർ ഇന്ത്യ മുൻ സി.എം.ഡി അരവിന്ദ് ജാദവ്, ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എസ്.പി.എ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കും മറ്റ് ആറു പേർക്കുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.Read More →

ശമ്പളം, പെൻഷൻ: മാർച്ചിൽ 26,000 കോടിയിലെത്തുമെന്ന് എസ്.ബി.ഐ

മുംബൈ: ശമ്പളത്തിനും പെൻഷനുമുള്ള വർധിച്ച ചെലവുകാരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഭാരം മാർച്ചോടെ 26,000 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു. ശമ്പളത്തിനും പെൻഷനും മാറ്റിവെക്കേണ്ട തുക ഉയർന്നതിനാൽ, ഡിസംബറിൽ അവസാനിച്ച മൂന്നാംപാദ അറ്റാദായത്തിൽ ബാങ്കിന് 35 ശതമാനം ഇടിവാണുണ്ടായത്. 2023 ഒക്‌ടോബർ-ഡിസംബർ കാലയളവിൽ 9,164 കോടി രൂപയായിരുന്നു അറ്റാദായം. 2022ലെ 14,205 കോടിയിൽനിന്നാണ് ഇത്രയുമായി കുറഞ്ഞത്. 17 ശതമാനം വേതനം വർധിപ്പിച്ചതിനെ തുടർന്ന് 7,100 കോടി രൂപRead More →

കോയമ്പത്തൂർ : റൂറൽ അഗ്രിക്കൾച്ചറൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെയുള്ള 15 അംഗ വിദ്യാർഥികൾ ചേർന്ന് സൊളവംപാളയം പഞ്ചായത്തിൽ വിത്തുകളുടെ പരിപാലനവും അവയുടെ ഉത്പാദനഷമത വർധിപ്പിക്കുന്നതിനുവേണ്ടിയുള്ള വിവിധങ്ങളായ ശാസ്ത്രീയ രീതികളെപ്പറ്റിയും ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ്‌ ഫെസിലിറ്റേറ്റർമാരായ ഡോ. കുമരേശൻ എസ്, ഡോ. രാധിക എ.എം, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.Read More →

ബിൽ ഗേറ്റ്സിനെ മറികടന്ന് മാർക്ക് സൂക്കർബർഗ്; സമ്പന്നരുടെ പട്ടികയിൽ നാലാമത്

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ മറികടന്ന് മാർക്ക് സൂക്കർബർഗ്. സമ്പത്തിൽ 28.1 ബില്യൺ ഡോളറിന്റെ വർധനയുണ്ടായതോടെയാണ് ഫേസ്ബുക്ക് സഹസ്ഥാപകൻ നാലാം സ്ഥാനത്തേക്ക് കുതിച്ചത്. മികച്ച പാദവാർഷിക ഫലങ്ങൾ പുറത്തുവന്നതോടെ മെറ്റയുടെ ഓഹരി വില ഉയർന്നതും സൂക്കർബർഗിനും ഗുണകരമായി. 20 ശതമാനം നേട്ടമാണ് മെറ്റ ഓഹരികൾക്ക് ഉണ്ടായത്. ബ്ലുംബർഗിന്റെ ബില്ല്യണയേഴ്സ് ഇൻഡക്സ് പ്രകാരമാണ് മെറ്റ സി.ഇ.ഒ നാലാം സ്ഥാനത്തേക്ക് എത്തിയത്. 170.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് നിലവിൽ മാർക്ക് സൂക്കർബർഗിനുള്ളത്. 2022ൽRead More →

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ മൂന്നാം വരവിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാവുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നിർമല സീതാരാമന്റെ പരാമർശം. മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്‍ യാഥാർഥ്യമാക്കാനുള്ള നടപടികളെല്ലാം സ്വീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 2004 മുതൽ 2014 വരെയുള്ള 10 വർഷം യു.പി.എ സർക്കാർ പാഴാക്കി. കോവിഡ്Read More →