പുനരുപയോഗ ഊര്‍ജ്ജ ശേഷിയിൽ അതിവേഗത കൈവരിച്ച് ഇന്ത്യ
ബെംഗളൂരു: നിലവില്‍ ഇന്ത്യയുടെ ഊര്‍ജാവശ്യത്തിന്റെ 44 ശതമാനവും ഫോസില്‍ ഇതര സ്രോതസ്സുകളില്‍ നിന്നാണ് വരുന്നതെന്നും 2030 ഓടെ ഇത് 65 ശതമാനത്തിലെത്തുമെന്നും കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍കെ സിംഗ്. 2021 ലെ കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമായുള്ള കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (സിഒപി) യില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ വളരെ കൂടുതലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ല്‍ ഗ്ലാസ്‌കോയില്‍ നടന്ന സിഒപി സമ്മിറ്റില്‍ 500 ജിഗാവാട്ട് നോണ്‍-ഫോസില്‍ വൈദ്യുതി കപ്പാസിറ്റിയിലെത്തുക, എല്ലാ ഊര്‍ജാവശ്യങ്ങളുടെയുംRead More →




