അമേരിക്കൻ പൗരത്വത്തിൽ ഇന്ത്യ രണ്ടാമത്
February 12, 2024 0 By BizNewsഒന്നാമത് മെക്സിക്കോ
വാഷിംഗ്ടൺ: 2023-ൽ 59,000-ത്തിലധികം ഇന്ത്യക്കാര്‍ യു.എസ് പൗരത്വം സ്വീകരിച്ചു. ഇതോടെ മെക്സിക്കോയ്ക്ക് ശേഷം പുതിയ പൗരന്മാരുടെ പ്രധാന ഉറവിട രാജ്യമെന്ന നിലയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.
- യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യുഎസ് പൗരന്മാരുടെ കണക്ക് വ്യക്തമാക്കുന്നത്.
- ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 8.7 ലക്ഷം വിദേശ പൗരന്മാര്‍ യു.എസ് പൗരന്മാരായി. മുൻ വർഷത്തെ അപേക്ഷിച് ഇത് ഒരു ലക്ഷം കുറവാണ്.
- കഴിഞ്ഞ വര്ഷം യുഎസ് പൗരത്വം സ്വീകരിച്ച മെക്സിക്കൻ പൗരന്മാരുടെ എണ്ണം 1.1 ലക്ഷം വരും. കൂടാതെ, പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട അമേരിക്കൻ പൗരന്മാരിൽ 44,800 ത്തിലധികം ആളുകള്‍ ഫിലിപ്പീൻസിൽ നിന്നുള്ളവരത്രെ.
- 35,200 ആളുകള്‍ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ളവരുമാണ്. 2022, 2023 സാമ്പത്തിക വര്‍ഷങ്ങളിലെ നാചുറലൈസേഷന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ നാലിലൊന്ന് വരും. കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് ഗ്രീന്‍ കാര്‍ഡ് കൈവശം വച്ച ശേഷം മാത്രമേ ഒരു വ്യക്തിക്ക് അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കൂ.
- അമേരിക്കൻ പൗരനെ വിവാഹം കഴിച്ചാൽ ഇത് 3 വർഷമായി കുറയും.