മുംബൈ: വിപണിമൂല്യത്തിൽ റെക്കോഡിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യൻ ഓഹരി വിപണിയിൽ 20 ലക്ഷം കോടി പിന്നിടുന്ന ആദ്യ കമ്പനിയായി റിലയൻസ് മാറി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ റിലയൻസിന്റെ വില ഇന്ന് 1.89 ശതമാനം വർധിച്ച് 52 ആഴ്ചക്കിടയിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇ​തോടെയാണ് വിപണിമൂല്യത്തിൽ 20 ലക്ഷം കോടിയെന്ന റെക്കോഡിലേക്ക് റിലയൻസ് എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ റിലയൻസിന്റെ വിപണിമൂല്യം ഒരു ലക്ഷം കോടി ഉയർന്നിരുന്നു. ജനുവരിRead More →

കടമെടുപ്പ് പരിധി: കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ചുകൂടെയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കോടതി ചോദിച്ചു. ചര്‍ച്ചക്ക് തയാറെന്നും കേരളും കേന്ദ്രവും കോടതിയെ അറിയിച്ചു. ഇതോടെ കേരള ധനമന്ത്രിയും ധനകാര്യസെക്രട്ടറിയും കേന്ദ്ര ചര്‍ച്ച നടത്തട്ടേയെന്ന് എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ചർച്ചകൾക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നുംRead More →

യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്‍റെ ആകെ ആസ്തി 25,100 കോടി രൂപ

കൊച്ചി: യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 25,100 കോടി രൂപ കടന്നതായി 2024 ജനുവരി 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ടിഐ മൈന്‍ഡ്ട്രീ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ്ര, അവന്യു സൂപര്‍മാര്‍ട്ട്സ്, ഇന്‍ഫോ എഡ്ജ്, ടൈറ്റന്‍, കോഫോര്‍ജ് തുടങ്ങിയവയിലാണ് പദ്ധതിയുടെ നിക്ഷേപങ്ങളില്‍ കൂടുതലും. ഇടത്തരം നഷ്ട സാധ്യതകള്‍ നേരിടാന്‍ സാധിക്കുന്ന നിക്ഷേപകര്‍ക്ക് അഞ്ചു മുതല്‍ ഏഴു വരെ വര്‍ഷത്തെRead More →

വൈദ്യുതി വാഹന നിർമ്മാണ രംഗത്ത് നിക്ഷേപ ഒഴുക്ക്

കൊച്ചി: ആഗോള, ആഭ്യന്തര കമ്പനികൾ വൈദ്യുത വാഹന നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പായ ജെ.എസ്.ഡബ്ള‌്യു ഗ്രൂപ്പ് ഒഡീഷയിൽ 40,000 കോടി രൂപയുടെ നിക്ഷേപത്തിൽ പുതിയ ഇലക്ട്രിക് വാഹന പ്ളാന്റും ബാറ്ററി നിർമ്മാണ സംവിധാനവും ഒരുക്കാൻ സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ജെ.എസ്.ഡബ്ള‌്യു ഗ്രൂപ്പ് വൈദ്യുത വാഹന വിപണിയിലേക്കും കടക്കും. സ്റ്റീൽ, ഉൗർജ, സിമന്റ്, അടിസ്ഥാന സൗകര്യം തുടങ്ങിയ വിവിധ മേഖലകളിൽRead More →

മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപ താത്പര്യം ഏറുന്നു

കൊച്ചി: രാജ്യത്തെ ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകളിൽ ജനുവരിയിൽ മാത്രം ഈ മേഖലയിൽ 21,780.5 കോടി രൂപയുടെ നിക്ഷേപം. ഓഹരി വിപണിയിലെ റെക്കാഡ് മുന്നേറ്റമാണ് മ്യൂച്ച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുതിച്ചുയരാൻ സഹായിക്കുന്നത്. കഴിഞ്ഞ 35 മാസങ്ങളിലും മ്യൂച്ച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കൂടി. മ്യൂച്ച്വൽ ഫണ്ടുകളിൽ മുൻപൊരിക്കലുമില്ലാത്ത ആവേശമാണ് ദൃശ്യമാകുന്നതെന്ന് ധനകാര്യ വിപണിയിലുള്ളവർ പറയുന്നു. ഡിസംബർ മാസത്തേക്കാൾ 28 ശതമാനം അധികം തുക ജനുവരിയിൽ മ്യൂച്ച്വൽ ഫണ്ടുകളിൽ അധികമായി ലഭിച്ചത്. സാമ്പത്തികRead More →