പേടിഎമ്മിനുള്ള കുരുക്ക് മുറുകുന്നു; വിദേശ നിക്ഷേപത്തിലും അന്വേഷണം

പേടിഎമ്മിനുള്ള കുരുക്ക് മുറുക്കി ചൈനയിൽ നിന്ന് കമ്പനിയിലേക്ക് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്നതായി സൂചന. വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ പേടിഎം പേയ്‌മെൻറ് സർവീസസ് ലിമിറ്റഡിലേക്ക് ചൈനയിൽ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിയതിനെ കുറിച്ചാണ് അന്വേഷണം. പേടിഎം പേയ്‌മെൻറ് സർവീസസ് 2020 നവംബറിൽ റിസർവ് ബാങ്കിന്റെ പേയ്‌മെൻറ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള ലൈസൻസിനായി അപേക്ഷിച്ചിരുന്നു. എന്നാൽ ആർബിഐ 2022 നവംബറിൽ ഈRead More →

ബിറ്റ്‌കോയിന്‍ 50,000 ഡോളറിലെത്തി

ഈ വര്‍ഷം അവസാനത്തോടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണു ബിറ്റ്‌കോയിന്റെ മുന്നേറ്റത്തിനു കാരണം. അതോടൊപ്പം യുഎസ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക് (ഇടിഎഫ്) കഴിഞ്ഞ മാസം റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കിയതും ബിറ്റ്‌കോയിനു നേട്ടം സമ്മാനിച്ചു. 2021 ഡിസംബര്‍ 27 ന് ശേഷം ആദ്യമായിട്ടാണ് ബിറ്റ്‌കോയിന്‍ ഫെബ്രുവരി 12 ന് ഉയര്‍ന്ന നിലയായ 50,000 ഡോളറിലെത്തിയത്. ഈ വര്‍ഷം ഇതുവരെയായി ബിറ്റ്‌കോയിന്‍ ഏകദേശം 16.3 ശതമാനം ഉയര്‍ന്നു. ഫെബ്രുവരിRead More →

അകുംസ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: അകുംസ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 680 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 18,598,365 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റിRead More →

കൊച്ചി: സ്വർണ വില പവന് ഇന്ന് 480 രൂപ ഒറ്റയടിക്ക് കുറഞ്ഞു. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 45600 രൂപയും ഗ്രാമിന് 5700 രൂപയുമായി. കഴിഞ്ഞ ഡിസംബർ 28നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില. ഒരു പവന് 47,120 രൂപയായിരുന്നു അന്നത്തെ വില. അന്താരാഷ്ട്ര സ്വർണ വില ട്രായ് ഔൺസിന് 2028 ഡോളറിൽ നിന്നും 38 ഡോളർ താഴ്ന്ന് 1990 ഡോളറിലേക്ക് എത്തിയതോടെയാണ് ഇന്ന് കേരളത്തിൽ പവന്Read More →

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും പണംവെച്ചുള്ള ചൂതാട്ടങ്ങള്‍ക്കും കുതിരപ്പന്തയത്തിനും 28 ശതമാനം ചരക്കുസേവന നികുതി ഈടാക്കാനുള്ള 2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. നികുതി നൽകി ചൂതാട്ടങ്ങൾ തുടരാമെന്ന സന്ദേശമാണ്​ നിയമ​ഭേദഗതി നൽകുകയെന്ന്​ ബില്ലിനോട്​ വിയോജിച്ച്​ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, ബിൽ ഓൺലൈൻ ഗെയിം പോലുള്ളവ കൊണ്ടുവരുന്നതോ അതിനെ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇത്തരം ഗെയിമുകളെ നിരോധിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതുമല്ല. ജി.എസ്.ടിRead More →