കുതിച്ചുയർന്ന് വെളുത്തുള്ളി വില; ചില്ലറ വിൽപന 500 രൂപ വരെ

പാലക്കാട്: വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നു. പാലക്കാട് ജില്ലയിൽ മൊത്തവിൽപന 450 രൂപയാണെങ്കിലും ചില്ലറ വിൽപന 500 രൂപ വരെ എത്തി. കഴിഞ്ഞയാഴ്ച 300-350 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരുമറിയുന്നത്. കേരളത്തിൽ വെളുത്തുള്ളി ഉൽപാദനം കാര്യമായി ഇല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കൂടുതലായെത്തുന്നത് തമിഴ്‌നാട്ടിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമാണ്. കാലാവസ്ഥ വ്യതിയാനം ഇത്തവണ വെളുത്തുള്ളി കൃഷിയെ കാര്യമായിRead More →

ബംഗളൂരു: കർണാടകയിൽ ഇൻഫോസിസിന് നൽകിയ ഭൂമി തിരികെ പിടിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് അരവിന്ദ് ബെല്ലാഡ്. ഐ.ടി ഭീമന് നൽകിയ 58 ഏക്കർ ഭൂമി തിരികെ പിടിക്കണമെന്നാണ് ആവശ്യം. ഒരു തൊഴിലവസരം പോലും കമ്പനി സൃഷ്ടിക്കാത്ത സാഹചര്യത്തിൽ ഹുബ്ബള്ളിയിലെ ഭൂമി തിരികെ പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് കർണാടക മന്ത്രി ഉറപ്പുനൽകി. വ്യവസായ സ്ഥാപനങ്ങളിൽ അത് നിലനിൽക്കുന്ന​ പ്രദേശത്തുള്ള യുവാക്കൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് ഹുബ്ബള്ളി-ധർവാർഡ്(വെസ്റ്റ്) എം.എൽ.എ കൊണ്ടുവന്ന ശ്രദ്ധRead More →

ലക്നോ: ഉത്തർപ്രദേശിലെ അയോധ്യയില്‍ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ 250മത് ഷോറൂം പ്രവർത്തനം ആരംഭിച്ചു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡർ അമിതാഭ് ബച്ചന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. രാജേഷ് കല്യാണരാമൻ, ടി.എസ്. ബലരാമൻ, ടി.എസ്. അനന്തരാമൻ, ടി.എസ്. കല്യാണരാമന്‍, ടി.എസ്. പട്ടാഭിരാമൻ, രമേശ് കല്യാണരാമൻ, ടി.എസ്. രാമചന്ദ്രൻ, ആർ. കാർത്തിക് എന്നിവർ പങ്കെടുത്തു.Read More →

ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ അന്വേഷണം തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പേടിഎമ്മുമായി ബന്ധപ്പെട്ട് ആർ.ബി.ഐയിൽനിന്നും ഇ.ഡി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ മാസം ആദ്യം പേടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണമാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്നാണ് സൂചന. റിസർവ് ബാങ്കിൽ നിന്ന് ഉൾപ്പടെ കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം മാത്രം ഇക്കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേററ് തുടർ നടപടി സ്വീകരിക്കുവെന്നാണ്Read More →

സെയില്‍ മൂന്നാം പാദ അറ്റാദായം 22 ശതമാനം ഇടിഞ്ഞു

ഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) ഡിസംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 22 ശതമാനം ഇടിഞ്ഞ് 422.92 കോടി രൂപയായി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സ്റ്റീല്‍ നിര്‍മ്മാതാവ് 2022-23 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 542.18 കോടി രൂപ അറ്റാദായം നേടിയിട്ടുണ്ട്. കമ്പനിയുടെ എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം കമ്പനിയുടെ മൊത്തം വരുമാനം 25,140.16 കോടി രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 23,492.33 കോടിRead More →