2000 ജീവനക്കാരെ ടി.സി.എസ് അന്യായമായി സ്ഥലംമാറ്റിയതായി പരാതി; ഇടപ്പെട്ട് മഹാരാഷ്ട്ര സർക്കാർ
ന്യൂഡൽഹി: 2000 ജീവനക്കാരെ ടി.സി.എസ് അന്യായമായി സ്ഥലംമാറ്റിയതായി പരാതി. നോട്ടീസ് പോലും നൽകാതെ കമ്പനി ജീവനക്കാരെ സ്ഥലം മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതോടെ ടി.സി.എസിന് മഹാരാഷ്ട്ര സർക്കാർ നോട്ടീസയച്ചു. ഐ.ടി ജീവനക്കാരുടെ സംഘടനയായ നാസെന്റ് ഇൻഫർമേഷൻ ടെക്നോളജി സെനറ്റാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. 2000 ജീവനക്കാരെ നോട്ടീസ് പോലും നൽകാതെ അന്യായമായി വിവിധ നഗരങ്ങളിലേക്ക് സ്ഥലംമാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. കമ്പനിയുടെ ട്രാൻസ്ഫറിനോട് സഹകരിക്കാത്ത ആളുകളോട് അച്ചടക്ക നടപടിയുണ്ടാകുമെന്ന്Read More →



