9,330 കോടിയുടെ 2000 നോട്ടുകൾ കാണാമറയത്ത് -റിസർവ് ബാങ്ക്
മുംബൈ: കഴിഞ്ഞ വർഷം നിരോധിച്ച ശേഷം 2000ത്തിന്റെ നോട്ടുകളിൽ 97.38 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. എന്നാൽ, 9,330 കോടിയുടെ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കൈയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. 3.56 ലക്ഷം കോടിയുടെ നോട്ടുകളാണ് മേയ് 19 വരെ വിനിമയത്തിലുണ്ടായിരുന്നത്. നിലവിൽ 2000ന്റെ നോട്ടുകൾ റിസർവ് ബാങ്ക് ഓഫിസുകളിൽ സമർപ്പിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാം. മുംബൈ, കൊൽക്കത്ത, ഡൽഹി ഉൾപ്പെടെ 19 പ്രമുഖ നഗരങ്ങളിലെ ഓഫിസുകളിലാണ് സമർപ്പിക്കേണ്ടത്.Read More →




