സവാള വില വീണ്ടും കുതിക്കുന്നു
കൊച്ചി: കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതോടെ സവാള വില വീണ്ടും കുതിക്കുന്നു. കൊച്ചി മൊത്ത വിപണിയിൽ സവാള വില കിലോയ്ക്ക് 57 രൂപ കടന്നു. പുതിയ വിള വിപണിയിൽ എത്താൻ വൈകുന്നതിനാൽ അടുത്ത ദിവസങ്ങളിൽ വില 80 രൂപ കടക്കാൻ ഇടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ രണ്ടാഴ്ചയ്ക്കിടെ സവാള വില 60 ശതമാനമാണ് കൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ സവാള വരവിൽ 40 ശതമാനം വരെ കുറവുണ്ടായി.Read More →





