ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില ഡിസ്കൗണ്ട് കൂട്ടി റഷ്യ

ന്യൂഡൽഹി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില ഡിസ്‌കൗണ്ട് 25 മുതൽ 50 ശതമാനം വർദ്ധിപ്പിച്ച് റഷ്യ. ഈ മാസം ബാരലിന് 5 മുതൽ 6 ഡോളർ വരെ കിഴിവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യൻ എണ്ണക്കമ്പനികൾക്കുള്ള ഡിസ്‌കൗണ്ട് ബാരലിന് 3-4 ഡോളറായി അടുത്തിടെ റഷ്യ കുറച്ചിരുന്നു. എണ്ണ ഇറക്കുമതിക്കായി നടന്ന ചർച്ചകളിൽ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ തീരുമാനത്തെ ഇന്ത്യൻ കമ്പനികൾ എതിർക്കുകയും ചെയ്തു. ഇതോടെ ക്രൂഡോയിലിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾRead More →

പലിശനിരക്ക് വർധന ക്രൂഡ് വിതരണത്തെ ബാധിക്കുന്നുവെന്ന് റിപ്പോർട്ട്‌

മുംബൈ: ലോകത്തിലെ പ്രധാന സെൻട്രൽ ബാങ്കുകൾ ദീർഘകാലത്തേക്ക് പലിശനിരക്ക് ഉയർത്തുന്നത് പരിഗണിക്കുന്നതിനാൽ, ഇന്ധന ആവശ്യകതയെ തടസ്സപ്പെടുത്തുമെന്ന ആശങ്കകൾക്കിടയിൽ ചൊവ്വാഴ്ചയിലെ വ്യാപാരത്തിന്റെ തുടക്കത്തിൽ ക്രൂഡ് വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 11 സെൻറ് കുറഞ്ഞ് 93.18 ഡോളറിലും, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1 ശതമാനം താഴ്ന്ന് 89.67 ഡോളറിലുമാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ലോകത്തിലെ മുൻനിര സാമ്പത്തിക നയ നിർമാതാക്കളായ യു.എസ് ഫെഡറൽ റിസർവുംRead More →

ഒക്ടോബർ മാസത്തിൽ നികുതിദായകർ ഓർത്തിരിക്കേണ്ട തിയതികൾ

ആദായ നികുതി മികച്ച രീതിയിൽ ആസൂത്രണം ചെയ്യുന്നതിലൂടെ നികുതി ബാധ്യതകൾ കുറയ്ക്കുവാനും, സമ്പാദ്യം വളർത്തുവാനും കഴിയും. സമഗ്രമായി ആദായ നികുതി ആസൂത്രണം ചെയ്യുന്നതിനും, ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും 2023 ഒക്ടോബർ മാസത്തിൽ വ്യക്തികൾ അറി‍ഞ്ഞിരിക്കേണ്ട ചില നികുതി കാര്യങ്ങളുണ്ട്. ഒക്ടോബർ മാസത്തിൽ നികുതിദായകർ ഓർത്തിരിക്കേണ്ട തിയ്യതികളെക്കുറിച്ച് അറിയിപ്പ് നൽകുന്ന ടാക്സ് കലണ്ടർ ആദായ നികുതി വകുപ്പ് അതിന്റെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇതിൽ ഓർത്തിരിക്കേണ്ട അവസാന തിയ്യതികളടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്നു.Read More →

ഹോണ്ട എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍ പുറത്തിറക്കി

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യപുതിയ എസ്പി125 സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു. 90,567 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിങ് ഡീലര്‍ഷിപ്പുകളിലും പരിമിത കാലത്തേക്ക് പുതിയ പതിപ്പ് ലഭ്യമാവും. ബുക്കിങ് തുടങ്ങി. മാറ്റ് മഫു കവര്‍, മെച്ചപ്പെടുത്തിയ ഗ്രാഫിക്‌സ് എന്നിവക്കൊപ്പം ബോഡി പാനലുകളിലും അലോയ് വീലുകളിലും ചടുലമായ സ്‌ട്രൈപ്പുകളുമായി ആകര്‍ഷകവും കുരുത്തുറ്റതുമായ ഡിസൈനാണ് പുതിയ എസ്പി125 പതിപ്പിന്. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവിRead More →

അപ്‌ട്രോണിക്‌സില്‍ ആപ്പിള്‍ ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചു

ഹൈദരാബാദ്: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ പ്രീമിയം പങ്കാളിയായ അപ്‌ട്രോണിക്‌സ് ഇന്ത്യയിലുടനീളം തങ്ങളുടെ 56 സ്‌റ്റോറുകളില്‍ ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചു. അപ്‌ട്രോണിക്‌സ് സ്ഥാപകരായ മേഘന സിങ്, സുത്തീര്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചത്. ആപ്പിള്‍ വാച്ച് സീരിസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവയും അവതരിപ്പിച്ചു. ഐഫോണ്‍ 12-ന്റെ ഉപഭോക്താക്കള്‍ക്ക് ഫോണിന്റെ അവസ്ഥയ്ക്കനുസരിച്ച് 20,000 മുതല്‍ 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും കൂടാതെRead More →