മുംബൈ: യു.എസ് ഫെഡറൽ റിസർവിന്റെ വായ്പനയത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ ഇടിവ്. പലിശനിരക്കുകളിൽ മാറ്റം വരുത്താതിരുന്ന ഫെഡറൽ റിസർവ് പണപ്പെരുപ്പം ഉയർന്നാൽ നിരക്കുയർത്തുമെന്ന സൂചനയും നൽകി. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഓഹരി വിപണികളിൽ ഇടിവുണ്ടായത്. തുടർച്ചയായ മൂന്നാം ​സെഷനിലാണ് ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. 506 പോയിന്റ് നഷ്ടത്തോടെ 66,286 പോയിന്റിലാണ് ബോംബെ സൂചിക സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 160 പോയിന്റ് നഷ്ടത്തോടെ 19,740 പോയിന്റിലാണ് വ്യാപാരംRead More →

വന്‍കിട ഐടി കമ്പനി സോഹോ കൊട്ടാരക്കരയിലേക്ക്

കൊല്ലം: ഗ്രാമീണ മേഖലയില്‍ ബഹുരാഷ്ട്ര ഐടി കമ്പനി കെട്ടിപ്പടുക്കുകയും ആയിരക്കണക്കിന് ഗ്രാമീണ യുവജനങ്ങള്‍ക്ക് ഐടി രംഗത്ത് ജോലി നല്‍കുകയും ചെയ്ത് വിപ്ലവം സൃഷ്ടിച്ച സോഹോ കോര്‍പ് കൊട്ടാരക്കരയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു. കമ്പനിയുടെ പുതിയ ഗവേഷണ, വികസന കേന്ദ്രം തുറക്കുന്നതിനു മുന്നോടിയായി സോഹോ സ്ഥാപകനും പത്മശ്രീ ജേതാവുമായ ശ്രീധര്‍ വെമ്പു അസാപ് കേരളയുടെ കുളക്കട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. പ്രദേശത്തെ ആയിരം പേര്‍ക്ക് ഐടി തൊഴില്‍Read More →

ഡെര്‍മ കോ ബ്രാൻഡിന് 30 കോടി മാസ വരുമാനം

കൊച്ചി: സജീവ ചേരുവകള്‍ (ആക്റ്റീവ് ഇന്‍ഗ്രിഡിയന്‍സ്) അടങ്ങിയ ചര്‍മ്മസംരക്ഷണ ഉല്‍പന്ന ബ്രാന്‍ഡായ ഡെര്‍മ കോ. 41 മാസത്തിനുള്ളില്‍ പ്രതിമാസം 30 കോടി രൂപയുടെ വരുമാനം എന്ന നിർണായകമായ നേട്ടം കൈവരിച്ചു. ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന് കീഴില്‍ 2020 ലാണ് ഡെര്‍മ കോ സ്ഥാപിതമായത്. ഈ നേട്ടത്തിലൂടെ ബ്രാന്‍ഡ് ഹൊനാസയുടെ പതാകവാഹക ബ്രാന്‍ഡായ മാമഎര്‍ത്തിനെ പ്രതിമാസ വരുമാന നേട്ടത്തില്‍ മറികടക്കുകയും ചെയ്തു. ഡെര്‍മ കോ ചര്‍മ്മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുകയും മുഖക്കുരു,Read More →

കു​വൈ​ത്ത്സി​റ്റി: ദു​ബൈ​യി​ലെ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സി​ൽ ന​ട​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പ​​ങ്കെ​ടു​ക്കു​ന്നു. സാ​മ്പ​ത്തി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും നി​ക്ഷേ​പ ച​ക്ര​വാ​ള​ങ്ങ​ൾ വി​ശാ​ല​മാ​ക്കാ​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് യോ​ഗ​മെ​ന്ന് കു​വൈ​ത്ത് ബി​സി​ന​സ് കൗ​ൺ​സി​ൽ ചീ​ഫ് ഫെ​റാ​സ് അ​ൽ-​സേ​ലം പ​റ​ഞ്ഞു. സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യാ​നും എ​മി​റാ​ത്തി വി​പ​ണി​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​യും നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളെ​യും കു​റി​ച്ച് പ​രി​ച​യ​പ്പെ​ടാ​നും ഇ​തു മ​തി​യാ​യ അ​വ​സ​ര​മാ​ണെ​ന്ന് യോ​ഗ​ത്തി​നു​ശേ​ഷം അ​ൽ-​ഫാ​രെ​സ് പ​റ​ഞ്ഞു. കു​വൈ​ത്ത് കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്കു​ള്ളRead More →

എന്‍എച്ച്എഐ ബെംഗളൂരുവില്‍ ലോജിസ്റ്റിക് പാര്‍ക്ക് വികസിപ്പിക്കുന്നു

ബെംഗളൂരുവിലെ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് (എംഎംഎല്‍പി) വികസിപ്പിക്കുന്നതിനുള്ള കരാറില്‍ എന്‍എച്ച്എഐയുടെ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) അനുബന്ധ സ്ഥാപനമായ നാഷണല്‍ ഹൈവേസ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡ് (എന്‍എച്ച്എല്‍എംഎല്‍) ഒപ്പുവെച്ചു. 1770 കോടി രൂപയുടേതാണ് കരാര്‍. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. പിഎം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍ രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യത്തെ എംഎംഎല്‍പിയായിരിക്കുമിത്. ബെംഗളൂരു റൂറല്‍ ജില്ലയിലെ മുദ്ദലിംഗനഹള്ളിയില്‍ 400 ഏക്കറിലാണ്Read More →