മുംബൈ: 2023 മാര്ച്ചില് അവസാനിച്ച സാമ്പത്തിക വര്ഷം ഇന്ത്യയിലെ ബാങ്കുകള് എഴുതിത്തള്ളിയ കിട്ടാക്കടം 2.09 ലക്ഷം കോടി രൂപയുടേത്. അഞ്ചു വര്ഷത്തിനിടെ എഴുതിത്തള്ളിയതാകട്ടെ 10.57 ലക്ഷം കോടി രൂപയും. ഇതോടെ മൊത്തം നിഷ്ക്രിയ ആസ്തി 10 വര്ഷത്തെ താഴ്ന്ന നിരക്കായ 3.9 ശതമാനമായി. കിട്ടാക്കടം വന് തോതില് എഴുതിത്തള്ളിയതാണ് മൊത്തം നിഷ്ക്രിയ ആസ്തി കുറയാന് സഹായിച്ചത്. റിസര്വ് ബാങ്കിന്റെ കണക്ക് പ്രകാരം 2012-13 സാമ്പത്തിക വര്ഷം മുതല് 15,31,453 കോടിRead More →

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇൻകെലിന്റെ വിറ്റുവരവ് 102.89 കോടി രൂപയായി ഉയർന്നു. ഇതാദ്യമായാണിന് നൂറ് കോടി കവിയുന്നത്. കഴിഞ്ഞ വർഷം 81.16കോടിയായിരുന്നു. പ്രവർത്തന ലാഭം 1.16കോടി രൂപയിൽ നിന്ന് 12.87കോടി രൂപയായി ഉയർന്നു. സൗരോർജ്ജ പദ്ധതികളുൾപ്പെടെ പുനരുപയോഗ ഊർജ്ജപദ്ധതികൾ നടപ്പാക്കുന്നതിലെ മുന്നേറ്റമാണ് ഈ കുതിപ്പ് സാധ്യമാക്കിയതെന്ന് ഇൻകെൽ ചെയർമാനും വ്യവസായ മന്ത്രിയുമായ പി.രാജീവ് പറഞ്ഞു. സൗരോർജ്ജ മേഖലയിൽ 45കോടിയുടെ വിറ്റുവരവാണ് ലഭിച്ചത്. ഇൻകെൽ ഏറ്റെടുത്ത കൊച്ചിൻ കാൻസർ റിസർച്ച്Read More →

ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും

ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും. ഗൂഗിൾ തന്റെ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നല്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിലാണ് പറയുന്നത്. ബിസിനസ് ഇൻസൈഡറാണ് ഗൂഗിളിന്റെ ശമ്പളം പുറത്തുവിട്ടിരിക്കുന്നത്. 2022 ൽ ആളുകൾക്ക് നഷ്ടപരിഹാരമായി ശരാശരി 279,802 ഡോളർ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.ഗൂഗിൾ ജീവനക്കാർക്കിടയിൽ പങ്കിട്ട ഒരു ഇന്റേണൽ സ്‌പ്രെഡ്‌ഷീറ്റ് ഉദ്ധരിച്ച ഉറവിടം അനുസരിച്ചാണ് കമ്പനിയുടെ വിവിധ തസ്തികകൾക്കുള്ള ശമ്പള സ്‌കെയിൽ പുറത്തു വന്നത്. ഗൂഗിളിൽ ഏറ്റവുംRead More →

ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായവുമായി കേരള സോപ്പ്സ്

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള സോപ്പ്സ് അറ്റാദായത്തിൽ നേട്ടമുണ്ടാക്കിയതിൻ്റെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്.കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയാണ് കേരള സോപ്പ്സ് 2022-23 സാമ്പത്തിക വർഷം അവസാനിപ്പിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1.16 കോടി രൂപയുടെ വർദ്ധനവാണ് ഇക്കുറി ഉണ്ടായത്. 2022-23 സാമ്പത്തതിക വർഷം 717 മെട്രിക് ടൺ സോപ്പ് ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള വിപണികളിൽRead More →

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം പാദം: അറ്റാദായം 11% ഇടിഞ്ഞു

ന്യൂഡല്‍ഹി: വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 16,011 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണിത്. മൊത്തം വരുമാനം 5.3 ശതമാനം കുറഞ്ഞ് 2.11 ലക്ഷം കോടി രൂപയായപ്പോള്‍ 9 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറായി. വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. 16421 കോടി രൂപയാണ് ഇക്കണോമിക് ടൈംസ് പോള്‍ രേഖപ്പെടുത്തിയത്. ആര്‍ഐഎല്ലിന്റെ ടെലികോം വിഭാഗമായRead More →