കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2,09 ലക്ഷം കോടിയുടെ കിട്ടാക്കടം

Spread the News

മുംബൈ: 2023 മാര്ച്ചില് അവസാനിച്ച സാമ്പത്തിക വര്ഷം ഇന്ത്യയിലെ ബാങ്കുകള് എഴുതിത്തള്ളിയ കിട്ടാക്കടം 2.09 ലക്ഷം കോടി രൂപയുടേത്. അഞ്ചു വര്ഷത്തിനിടെ എഴുതിത്തള്ളിയതാകട്ടെ 10.57 ലക്ഷം കോടി രൂപയും.

ഇതോടെ മൊത്തം നിഷ്ക്രിയ ആസ്തി 10 വര്ഷത്തെ താഴ്ന്ന നിരക്കായ 3.9 ശതമാനമായി. കിട്ടാക്കടം വന് തോതില് എഴുതിത്തള്ളിയതാണ് മൊത്തം നിഷ്ക്രിയ ആസ്തി കുറയാന് സഹായിച്ചത്.

റിസര്വ് ബാങ്കിന്റെ കണക്ക് പ്രകാരം 2012-13 സാമ്പത്തിക വര്ഷം മുതല് 15,31,453 കോടി രൂപ(187 ബില്യണ് ഡോളര്) യാണ് എഴുതിത്തള്ളിയത്.

എന്നിരുന്നാലും ഇത്തരം വായ്പകള് തിരിച്ചടയ്ക്കാത്ത വായ്പകളുടെ കണക്കില് തുടരും. മൂന്നു വര്ഷത്തിനിടെ എഴുതിത്തള്ളിയ വായ്പാ തുകയായ 5,86,891 കോടി രൂപയില് 1,09,186 കോടി രൂപ മാത്രമാണ് ബാങ്കുകള്ക്ക് തിരിച്ചു പിടിക്കാനായത്.

നിഷ്ക്രിയ ആസ്തികളുടെ തോത് തുറയ്ക്കുന്നതിനാണ് തിരിച്ചടവ് മുടങ്ങിയ വായ്പകളില് ഒരുഭാഗം ബാങ്കുകള് വര്ഷാവര്ഷം എഴുതിത്തള്ളുന്നത്. ഇത്തരത്തിലുള്ള ആസ്തികള് വീണ്ടെടുക്കുന്നതില് ബാങ്കുകള് പിന്നോട്ടാണെന്നും കണക്കുകള് കാണിക്കുന്നു.

2021 സാമ്പത്തിക വര്ഷം 30,104 കോടി രൂപയും 2022ല് 33,354 കോടിയും 2023ല് 45,548 കോടി രൂപയും മാത്രമാണ് തിരിച്ചെടുക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *