കാന്‍സറിനു കാരണം അഞ്ചു വെളുത്ത വിഷങ്ങളുടെ നിത്യേനയുളള ഉപയോഗമൊ?…

കാന്‍സറിനു കാരണം അഞ്ചു വെളുത്ത വിഷങ്ങളുടെ നിത്യേനയുള്ള ഉപയോഗമാണെന്ന പ്രചരണം സാമൂഹികമാധ്യമങ്ങളില്‍ സജീവമായിട്ട് നാളുകള്‍ ഏറെയായി. മൈദ, പഞ്ചസാര, ഉപ്പ്, വെളുത്ത അരി, പാല്‍ എന്നിവയാണ് ഈ വസ്തുക്കള്‍. എന്നാല്‍ കാന്‍സറിന്റെ പ്രധാന കാരണങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനും അവയെ അപ്രസക്തമാക്കാനും മാത്രമേ ഇത്തരം പ്രചരണങ്ങള്‍ ഉപരിക്കൂവെന്ന് വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. ഈ ലിസ്റ്റില്‍പ്പെട്ട സാധനങ്ങള്‍ എല്ലാം തന്നെ നിത്യജീവിതത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലുപോലെ ഉപയോഗിക്കുന്നRead More →

ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ സെപ്റ്റംബര്‍ 26ന് മുംബൈയില്‍ അവതരിപ്പിക്കും

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ എന്ന ഖ്യാതിയോടെ വാസിറാനി ശൂല്‍ സെപ്റ്റംബര്‍ 26-ന് മുംബൈയില്‍ അവതരിപ്പിക്കും. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാസിറാനി ഓട്ടോമോട്ടീവില്‍ നിന്നാണ് ശൂലിന്റെ പിറവി. ഈ വര്‍ഷം തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ നടന്ന ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിലാണ് വാസിറാനി ശൂല്‍ ഹൈപ്പര്‍ കാര്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. വാസിറാനി ഓട്ടോമോട്ടീവിന്റെ മുഖ്യ ഡിസൈനറും സഹസ്ഥാപകനുമായ ചങ്കി വാസിറാനിയാണ് ശൂലിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നേരത്തെ ജഗ്വാര്‍, ലാന്‍ഡ്Read More →

മണിക്കൂറില്‍ 160 കി.മീ.വേഗത; പുതിയ റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകള്‍ ഇന്ത്യയിലെത്തുന്നു

ഏറ്റവും കരുത്തുറ്റ 650 സിസി എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ രണ്ടു മോഡലുകള്‍ ഉടന്‍ ഇന്ത്യയിലെത്താനിരിക്കുകയാണ്. പതിവ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന വേഗത നല്‍കാന്‍ ഈ പുതിയ ഇരട്ടകള്‍ക്ക് സാധിക്കും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായാന്‍ രണ്ട് മോഡലിനും സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 648 സിസി എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് രണ്ട് മോഡലിനും കരുത്ത് പകരുന്നത്.Read More →

പുതിയ സ്‌കോര്‍പിയോ 2020-ല്‍ നിരത്തിലെത്തും.

എസ്യുവി ശ്രേണിയില്‍ വിപ്ലവം സൃഷ്ടിച്ചാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ വിപണിയില്‍ എത്തിയത്. ടാറ്റ സുമോയുടെ ഏകാധിപത്യം നിലനിന്നിരുന്ന കാലത്ത് എത്തിയ സ്‌കോര്‍പിയോ ചുടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. പക്ഷെ, എസ്യുവി ശ്രേണിയില്‍ മത്സരം കടുത്തതോടെ സ്‌കോര്‍പിയോ തഴയപ്പെട്ടു തുടങ്ങി. എന്നാല്‍, കൂടുതല്‍ കരുത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കാനൊരുങ്ങുകയാണ് വീണ്ടും സ്‌കോര്‍പിയോ. പുതിയ രൂപത്തിലും ഭാവത്തിലും മഹീന്ദ്ര പുറത്തിറക്കുന്ന പുത്തന്‍ സ്‌കോര്‍പിയോ 2020-ല്‍ നിരത്തിലെത്തും. ജീപ്പിന്റെ കോംപസും ടാറ്റ ഹാരിയറുമായിരിക്കും സ്‌കോര്‍പിയോയുടെ എതിരാളികള്‍. 2002-ല്‍ നിരത്തിലെത്തിയതിന് ശേഷംRead More →

ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയായി മലയാളി

കൊച്ചി: സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മലയാളിയായ അജിത് മോഹന്‍ നേതൃത്വം നല്‍കും. ഫെയ്സ്ബുക്കിന്റെ വൈസ് പ്രസിഡന്റും ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായി അജിത് മോഹന്‍ നിയമിതനായി. എറണാകുളം സ്വദേശിയായ അജിത് നിലവില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന കമ്പനിയായ ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആണ്.കഴിഞ്ഞ വര്‍ഷം ഉമാങ് ബേഡി രാജിവച്ചതു മുതല്‍ ഫെയ്സുബുക്കിന്റെ ഇന്ത്യ എം.ഡി. സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സിങ്കപ്പുരിലെ നാന്‍യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി,Read More →